/indian-express-malayalam/media/media_files/2025/05/04/yvTkDY8CRg6aYisnly0c.jpg)
വ്യാപാരിയെ എൻ.ഐ.എ. ചോദ്യം ചെയ്തുവരികയാണ്
ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായ ദിവസം കട തുറക്കാതിരുന്ന വ്യാപാരിയുടെ നടപടികളിൽ ദുരുഹത ഏറുന്നു. പതിനഞ്ച് ദിവസം മുമ്പാണ് ഇയാൾ ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് കട ആരംഭിച്ചത്. എന്നാൽ സംഭവദിവസം ഇയാൾ കടതുറന്നുമില്ല.
വ്യാപാരിയുടെ നടപടികളിൽ ദുരുഹത തോന്നിയതോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപാരിയെ കസ്റ്റഡിയിൽ എടുത്തു. പ്രദേശവാസികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെപ്പറ്റിയുള്ള വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചത്.
നിലവിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദേശം നൂറോളം പേരെയാണ് എൻ.ഐ.എ. ഇതിനോടകം ചോദ്യം ചെയ്തത്. ആക്രമണം ഉണ്ടായ സമയം പ്രദേശത്തുണ്ടായിരുന്നവരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ പട്ടിക ഉണ്ടാക്കിയാണ് ചോദ്യം ചെയ്യൽ.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജിൻസ് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു ഇന്റെലിജൻസ് റിപ്പോർട്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു. ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു പ്രദേശത്ത് സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചത്. എന്നാൽ പഹൽഗാമിൽ ആക്രമണം ഉണ്ടാകുമെന്ന് ഇന്റെലിജിൻസ് റിപ്പോർട്ട് ഇല്ലായിരുന്നുവെന്നാണ് ഔദ്യോഗീക വൃത്തങ്ങൾ നൽകുന്ന വിവരം
ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതം
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. ഇന്നലെ നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
അതേസമയം, ശനിയാഴ്ചയും നിയന്ത്രണ രേഖയിൽ പാക്ക്പട്ടാളം വെടിയുതിർത്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് തുടർച്ചയായി പത്താം ദിവസമാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്ക് പട്ടാളം നിയന്ത്രണ രേഖയിലേക്ക് വെടിയുതിർത്തത്. പാക്ക് പ്രകോപനത്തിന് ശക്തമായ മറുപടി നൽകിയെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു.
Read More
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
- പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ട് നൽകി
- പാക്കിസ്ഥാന് കനത്ത പ്രഹരം; പാക്ക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ സമ്പൂർണ വിലക്ക്
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തി ചൈന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.