/indian-express-malayalam/media/media_files/kbPQYDMkUQQBXXl9tKPB.jpg)
Kerala Protest Delhi Protests live updates
ഡൽഹി: പ്രതിപക്ഷ സർക്കാരുകൾ ചോദിക്കുന്നത് ഭിക്ഷയല്ലെന്നും അവരുടെ അവകാശമായ നികുതി വിഹിതമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. "കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കേരള മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ വരേണ്ടി വന്നിരിക്കുകയാണ്. ഈ രാജ്യത്തെ 70 കോടി ജനങ്ങൾ ഈ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കൊപ്പമാണ്. മുഴുവൻ പ്രതിപക്ഷ സർക്കാരുകളേയും തകർക്കാനാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്," ," അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.
"പിണറായി വിജയനോ, പഞ്ചാബ് മുഖ്യമന്ത്രിയോ, തമിഴ്നാട് മുഖ്യമന്ത്രിയോ, കർണാടക മുഖ്യമന്ത്രിയോ ഇവിടെ ഭിക്ഷ ചോദിക്കാനെത്തിയതല്ല. ജനങ്ങളുടെ പണം തടഞ്ഞുവെക്കാൻ കേന്ദ്ര സർക്കാരിന് എന്ത് അർഹതയാണുള്ളത്? കേരളത്തിന്റെ കോടിക്കണക്കിന് രൂപ തടഞ്ഞുവെച്ചതായി ഞാൻ മനസിലാക്കി. കേരളത്തിലുള്ളവർ ഇന്ത്യയിലെ ജനങ്ങളല്ലേ? ഞങ്ങളാരും ഭാരതീയരല്ലേ? ബിജെപിക്ക് സമയം തിരിച്ചടി നൽകും. അവരുടെ അമിത ആത്മവിശ്വാസം വിനയാകും," കെജ്രിവാൾ വിമർശിച്ചു.
"പല തരത്തിലാണ് കേന്ദ്രം പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കുന്നത്. ന്യാമമായ ഫണ്ട് പോലും നൽകാതെ ബുദ്ധിമുട്ടിക്കുന്നു, ഗവർണറെ കൊണ്ട് സർക്കാർ നടപടികളെ തുരങ്കം വെക്കുന്നു, കേന്ദ്ര ഏജൻസികളെ കൊണ്ട് പ്രതിപക്ഷ പാർട്ടി നേതക്കളെ ജയിലിലടയ്ക്കുന്നു. അവർ നാളെ എന്നെയും പിണറായി വിജയൻ സാറിനേയും സീതാറാം യെച്ചൂരി സാറിനേയും ജയിലിലടച്ചേക്കാം," അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.
ഫെഡറലിസവും സംസ്ഥാനത്തിന്റെ അവകാശങ്ങളും സംരക്ഷിക്കാനുള്ള കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കെജ്രിവാളും ഭഗവന്ത് മന്നും ഒന്നിച്ചാണ് സമരവേദിയിലെത്തിയത്. കേരള നേതാക്കളും സിപിഎം, സിപിഐ ദേശീയ നേതാക്കളും ചേർന്ന് ഇരുവരേയും സ്വീകരിച്ചു.
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. കേന്ദ്ര സർക്കാർ പണം തടഞ്ഞുവെക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ സമരം ചെയ്യുമ്പോൾ പ്രധാനമന്ത്രി അതിനെ നോർത്ത്-സൗത്ത് വിഭജനമാണെന്ന് പരിഹസിക്കുകയാണെന്ന് സമാജ് വാദി പാർട്ടി എം.പി കപിൽ സിബൽ പറഞ്ഞു.
"സത്യത്തിൽ ഈ സാധനം എന്താണ്? നോർത്ത്-സൗത്ത് വിഭജനം? ഇല്ലാത്തൊരു സംഗതിയാണ് മോദി ഉയർത്തിക്കൊണ്ടുവരുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ പരസ്യങ്ങളിൽ ശ്രീരാമനേക്കാൾ വലുപ്പത്തിൽ മോദിയുടെ ചിത്രങ്ങളാണ് അച്ചടിച്ചിരിക്കുന്നത്. രാമനേക്കാൾ വലിയ ആളായോ മോദി. മോദിയുടെ കൈപിടിച്ച് ശ്രീരാമൻ വരുന്നതായുള്ള ചിത്രങ്ങളും അണികൾ പ്രചരിപ്പിക്കുന്നത് കണ്ടു. രാജ്യത്തെ എല്ലാ മതസ്തരേയും ഒരുപോലെ കാണാനാകുന്നവരാണ് യാഥാർത്ഥ ഹിന്ദു. ഞാൻ അത്തരത്തിലൊരാളാണ്," കപിൽ സിബൽ പറഞ്ഞു.
Read More
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
- തണ്ണീർ കൊമ്പന് മയക്കുവെടി; വാഹനത്തിൽ കയറ്റാൻ വിക്രമിനും സൂര്യനുമൊപ്പം കോന്നി സുരേന്ദ്രനും
- മരുന്നിന് വില കുറയുമോ? ബജറ്റ് ആശ്വാസമാകുമോ?
- തീർത്ഥാടകരുടെ തിരക്ക്; അയോധ്യയിലേക്ക് ഫെബ്രുവരി മുതൽ പുതിയ എട്ട് വിമാന സർവ്വീസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us