/indian-express-malayalam/media/media_files/2025/06/10/SJ6tfxmO3YmhhBMKWsHC.jpg)
അപകടത്തിൽപ്പെട്ട ബസ് (ഫൊട്ടൊ കടപ്പാട്-എക്സ്/ സർ ആദം)
Kenya Bus Accident: നൈറോബി:കെനിയയിൽ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പടെ ആറ് പേർ മരിച്ചു. പാലക്കാട്, തൃശൂർ,തിരുവല്ല സ്വദേശികളായ മലയാളികളാണ് മരിച്ചത്. പാലക്കാട് കാഞ്ഞിരംപാറ സ്വദേശികളായ റിയ (41) ടൈറ(ഏഴ് വയസ്) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് മൂന്ന പേരെ തിരിച്ചറിഞ്ഞിട്ടില്ല.
Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം
കെനിയയിലെ നാകുരു ഹൈവേയിൽ ഇന്നലെയായിരുന്നു അപകടം നടന്നത്. ബക്രീദ് അവധി ആഘോഷത്തിന് ഖത്തർ നിന്ന് പോയവരാണ് അപകടത്തിൽ മരിച്ചത്. ബസിൽ 28 ഇന്ത്യൻ വിനോദസഞ്ചാരികളും മൂന്ന് ടൂർ ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേരാണ് ഉണ്ടായിരുന്നത്.
Also Read:നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
മസായി മാരാ നാഷണൽ പാർക്കിയിൽ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികൾ. ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം സമയം പ്രദേശത്ത് കനത്തമഴയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന ന്യാൻധരുവ കമ്മീഷണർ അബ്ദ്ലിസാക് ജർദേസ പറഞ്ഞു.
Also Read:നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ്; അമേരിക്കയിൽ റെയ്ഡുകൾ തടഞ്ഞ് പ്രതിഷേധം
അപകടത്തിൽ ബസിൻറെ മേൽഭാഗം തെറിച്ചുപോയി. നിയന്ത്രണംവിട്ട ബസ് പലതവണ മലക്കം മറിഞ്ഞാണ് താഴ്ചയിലേക്ക് വീണതെന്ന് പ്രദേശവാസികൾ പറഞ്ഞതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താഴ്വാരത്തുള്ള ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് വീണത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാൻഡരുവ സെൻട്രൽ പൊലീസ് ഉദ്യോഗസ്ഥ സ്റ്റെല്ല കീറോണോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു.
Read More
അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.