scorecardresearch

രാജ്യത്തിന് പിതാക്കന്മാരില്ല, പുത്രന്മാരാണുള്ളത്; കങ്കണയുടെ പ്രസ്താവന വിവാദത്തിൽ

ഗാന്ധിജയന്തി ദിനത്തിൽ കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്

ഗാന്ധിജയന്തി ദിനത്തിൽ കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്

author-image
WebDesk
New Update
actress

കങ്കണ റണാവത്ത്

ന്യൂഡൽഹി: നടിയും എംപിയുമായ കങ്കണ റണാവത്തിനെതിരെ പുതിയ വിവാദം. ഗാന്ധിജയന്തി ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. ''രാജ്യത്തിന് പിതാക്കന്മാരില്ല, പുത്രന്മാരാണുള്ളത്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനൊപ്പം ലാൽ ബഹദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിരുന്നു.

Advertisment

കങ്കണയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. ''മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ബിജെപി എംപി കങ്കണ പരിഹാസപരമായ പ്രസ്താവന നടത്തിയത്. തന്റെ പാർട്ടിയിലെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്ര മോദി ക്ഷമിക്കുമോ?,'' കോൺഗ്രസ് നേതാവ് ചോദിച്ചു. 

പഞ്ചാബിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവായ മനോരഞ്ജൻ കാലിയയും കങ്കണയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ''ഗാന്ധിജിയുടെ 155-ാം ജന്മവാർഷികത്തിൽ കങ്കണ റണാവത്ത് നടത്തിയ പരാമർശത്തെ ഞാൻ അപലപിക്കുന്നു. രാഷ്ട്രീയ ജീവിതത്തിലെ ചെറിയ കാലയളവിനുള്ളിൽ തന്നെ വിവാദ പ്രസ്താവനകൾ നടത്തുന്ന ഒരു ശീലം കങ്കണ വളർത്തിയെടുത്തു. രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം. കങ്കണയുടെ വിവാദ പരാമർശങ്ങൾ പാർട്ടിക്ക് പ്രശ്‌നമുണ്ടാക്കുന്നു, കാലിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

Read More

Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: