/indian-express-malayalam/media/media_files/2025/05/05/qiahnOHCF5wUwswDkjxW.jpg)
ജസ്റ്റിസ് യശ്വന്ത് വർമ്മ
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ തെളിവുകള്‍ ഉണ്ടെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുടെ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാതി കത്തിയ നോട്ടുകൾ സംശയാസ്പദമാണെന്ന് 64 പേജുള്ള റിപ്പോർട്ടിൽ അന്വേഷണ സമിതി പറഞ്ഞു. ജസ്റ്റിസ് വർമ്മയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ സമ്മതമില്ലാതെ സ്റ്റോർ റൂമിൽ വയ്ക്കാവുന്ന ചെറിയ തുകയല്ലാ കണ്ടെടുക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ സമിതി ചൂണ്ടികാട്ടുന്നു.
കാവലിന് സുരക്ഷാ ജീവനക്കാരുള്ള ഒരു സിറ്റിംഗ് ജഡ്ജിയുടെ വീട്ടിൽ അരും അറിയാതെ പണം കൊണ്ടുവയ്ക്കുക എത്തത് അസാധ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് വർമ്മയും മകളും ഉൾപ്പെടെ 55 സാക്ഷികളെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടികൾ പാലിച്ചാണെങ്കിലും സാക്ഷികളുടെ ക്രോസ് വിസ്താരമോ ലീഗൽ റപ്രസന്റേഷനോ അനുവദിച്ചില്ലെന്നും പാനൽ വ്യക്തമാക്കി.
Also Read:ഓപ്പറേഷൻ സിന്ധു: ഇറാനിൽ കുടുങ്ങിയ 110 വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചു
മാർച്ച് 14ന് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപിടുത്തത്തിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്ന് തെളിഞ്ഞു. ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മാർച്ച് 22 നായിരുന്നു ചീഫ് ജസ്റ്റിസ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
Read More:എ.ഐ. കാര്യക്ഷമത വർധിപ്പിച്ചു; കൂട്ടപിരിച്ചുവിടൽ സൂചന നൽകി ആമസോൺ സി.ഇ.ഒ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.