/indian-express-malayalam/media/media_files/2024/10/21/15gRntlQB5CRLggkahRp.jpg)
അഹമ്മദാബാദ് വിമാനാപകടം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യയുടെ തീരുമാനം
ന്യൂഡൽഹി: വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതും, രാജ്യാന്തര വ്യോമപാതകളിലെ തടസവും അടക്കം നിരവധി കാരണങ്ങളാൽ ജൂലൈ പകുതി വരെ വൈഡ്-ബോഡി രാജ്യാന്തര വിമാന സർവീസുകൾ 15 ശതമാനം കുറയ്ക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂൺ 20 നകം ഷെഡ്യൂളുകൾ കുറയ്ക്കുന്നത് നടപ്പിലാക്കുകയും അടുത്ത മാസം പകുതി വരെ ഇത് തുടരുകയും ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യയുടെ തീരുമാനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണയായി, ദീർഘദൂര സർവീസുകളോ ഇന്റർ-കോണ്ടിനെന്റൽ സർവീസുകളോ ബോയിംഗ് 787, ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്.
Also Read: ഓപ്പറേഷൻ സിന്ധു: ഇറാനിൽ കുടുങ്ങിയ 110 വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചു
വിമാന ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നത് എയർ ഇന്ത്യയുടെ ഹ്രസ്വ-ദൂര രാജ്യാന്തര വിമാന സർവീസുകളെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയില്ല. കാരണം അവയിൽ ഭൂരിഭാഗവും നാരോ-ബോഡി ജെറ്റുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. അവയ്ക്ക് വ്യോമപാതകളിലെ തടസമോ രാത്രി പറക്കൽ നിയന്ത്രണങ്ങളോ ഇല്ല.
Air india to reduce international services
— Air India (@airindia) June 18, 2025
on widebody aircraft by 15%
Move to ensure stability of operations, better efficiency and minimise inconvenience to passengers
Air India remains in mourning on the tragic loss of 241 passengers and crew members aboard flight AI171. Our…
Also Read: എ.ഐ. കാര്യക്ഷമത വർധിപ്പിച്ചു; കൂട്ടപിരിച്ചുവിടൽ സൂചന നൽകി ആമസോൺ സി.ഇ.ഒ.
ഷെഡ്യൂൾ വെട്ടിക്കുറച്ചതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനോട് എയർ ഇന്ത്യ ക്ഷമാപണം നടത്തി. റദ്ദാക്കിയ സർവീസുകൾ യാത്രക്കാകരെ മുൻകൂട്ടി അറിയിക്കുമെന്നും മറ്റു വിമാനങ്ങളിൽ അവർക്ക് സർവീസ് നടത്താൻ പരമാവധി ശ്രമിക്കുകയും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാതൊരു ചെലവും കൂടാതെ അവർക്ക് യാത്ര പുനഃക്രമീകരിക്കാനോ റീഫണ്ട് വാങ്ങാനോ ഉള്ള ഓപ്ഷൻ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.