/indian-express-malayalam/media/media_files/2025/08/07/jus-vama-2025-08-07-13-06-44.jpg)
ജസ്റ്റിസ് യശ്വന്ത് വർമ്മ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തളളി. ഹർജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ലെന്നും യശ്വന്ത് വർമ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തിൽ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലെന്നും നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതിൽ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.
Also Read:രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി
വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമ്മ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ പാർലമെന്റിൽ വിചാരണ ചെയ്യാനുള്ള ശുപാർശയും ജഡ്ജി ചുമതലയിൽ നിന്ന് മാറ്റിയ നടപടിയും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Also Read:40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി
നിയമപരമായ അനുമതിയില്ലാതെയായിരുന്നു സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം. ഇത് നടപടിക്രമങ്ങളുടെയും ഭരണനിർവ്വഹണ സ്വഭാവത്തിന്റെയും ലംഘനമാണ്. ആഭ്യന്തര അന്വേഷണത്തിന് നിയമപരമായോ ഭരണഘടനാപരമായോ പിന്തുണയില്ല. ഭരണഘടനാ പദവിയിൽ നിന്ന് നീക്കാൻ രാഷ്ട്രപതിയോട് ചീഫ് ജസ്റ്റിസിന് ശുപാർശ ചെയ്യാനാവില്ലെന്നുമാണ് യശ്വന്ത് വർമ്മ ചൂണ്ടിക്കാട്ടിയത്.
Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയിൽ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വർമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫയർഫോഴ്‌സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും സർക്കാർ സുപ്രീം കോടതിയെയും അറിയിച്ചിരുന്നു.
Read More: ഇത് ദൈവാനുഗ്രഹം; പ്രളയബാധിത പ്രദേശത്ത് വിചിത്ര പ്രതികരണവുമായി മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.