scorecardresearch

മാസ്ക് ധരിച്ചില്ല; ജോധ്പൂരിൽ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസുകാരൻ, വീഡിയോ

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് രാജസ്ഥാനിലെ ജോധ്പൂരിൽ പൊലീസുകാരൻ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയത്

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് രാജസ്ഥാനിലെ ജോധ്പൂരിൽ പൊലീസുകാരൻ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയത്

author-image
WebDesk
New Update
George Floyd, rajasthan George Floyd, ജോർജ് ഫ്ലോയ്ഡ്, rajasthan cop kneels on neck of man, രാജസ്ഥാൻ പൊലീസ്, jodhpur George Floyd, കാൽമുട്ട് പൊലീസ്, rajasthan George Floyd video, വീഡിയോ, IE malayalam, ഐഇമലയാളം

ജോധ്പൂർ: യുഎസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ വലിയ പ്രതിഷേധം ലോകത്തെമ്പാടും ആഞ്ഞടിക്കുന്നതിനിടയിൽ ഇന്ത്യയിലും സമാന സംഭവം. മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് രാജസ്ഥാനിലെ ജോധ്പൂരിൽ പൊലീസുകാരൻ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, പൊലീസ് കോൺസ്റ്റബിൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Advertisment

Also Read: പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസ് വളഞ്ഞു; ട്രംപ് നിലവറയിലൊളിച്ചു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാനെന്നാണ് കേരളത്തിലുൾപ്പടെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ വ്യാഴാഴ്ച പുറത്തിറങ്ങിയ മുകേഷ് കുമാർ പ്രജാപത് മാസ്ക് ധരിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഭവമുണ്ടായത്.

മുകേഷ് കുമാർ പ്രജാപത് തങ്ങളെ തല്ലാൻ തുടങ്ങിയപ്പോൾ നിയന്ത്രിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. വീഡിയോയിൽ പ്രജാപതിന്റെ കഴുത്തിൽ രണ്ട് പൊലീസുകാരിൽ ഒരാൾ കാൽമുട്ട് അമർത്തുന്നത് കാണാം. എന്നാൽ എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ പ്രകോപിതനായ പ്രജാപത് പൊലീസുകാർക്ക് നേരെ കയർക്കുകയായിരുന്നെന്ന് ഡിസിപി പ്രീതി ചന്ദ്ര പറഞ്ഞു. പൊലീസ് ജീപ്പിനായി കാത്ത് നിൽക്കുമ്പോൾ മർദിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസുകാരന് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഡിസിപി വ്യക്തമാക്കി.

Advertisment

Also Read: പ്രസാദവും തീർഥവും നൽകരുത്, ആൾക്കൂട്ടം ഒഴിവാക്കണം; ആരാധനാലയങ്ങൾ തുറക്കാം

അതേസമയം, മുകേഷ് കുമാർ പ്രജാപത്തിനെതിരെ സ്വന്തം പിതാവ് നൽകിയതുൾപ്പടെ രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. നൂറുകണക്കിന് ആളുകളുള്ള ജോധ്പൂരിലേക്കാണ് മാസ്ക് ധരിക്കാതെ ഇയാൾ എത്തിയതെന്നും, ഇത് രോഗവ്യാപനത്തിന്റെ അപകട സാധ്യത വർധിപ്പിക്കുമെന്നും പൊലീസ് പറയുന്നു.

Also Read: ആന ചരിഞ്ഞ സംഭവം; ലക്ഷ്യം വര്‍ഗീയ കലാപം: കോടിയേരി

കഴിഞ്ഞ മാസമാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അമേരിക്കയിൽ അരങ്ങേറിയത്. വ്യാജനോട്ട് കൈവശം വച്ച ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പൊലീസുകാരിലൊരാൾ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ അമർത്തുകയുമായിരുന്നു. എട്ടുമിനിറ്റും 46 സെക്കൻഡും പൊലീസുകാരന്റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Police Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: