scorecardresearch

സ്ലിപ്പർ ധരിച്ചതിന് പ്രിൻസിപ്പൽ തല്ലി; കോമയിലായിരുന്ന വിദ്യാർഥിനി മരിച്ചു

Assault’ by school principal: കൈകൊണ്ടും വടി കൊണ്ടും വിദ്യാർഥിനിയെ പ്രിൻസിപ്പൽ ഒരുപാടി തല്ലി. ദിവ്യയുടെ ആരോഗ്യനില മെച്ചപ്പെടും എന്നാണ് കരുതിയത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളാവുകയാണ് ചെയ്തത്

Assault’ by school principal: കൈകൊണ്ടും വടി കൊണ്ടും വിദ്യാർഥിനിയെ പ്രിൻസിപ്പൽ ഒരുപാടി തല്ലി. ദിവ്യയുടെ ആരോഗ്യനില മെച്ചപ്പെടും എന്നാണ് കരുതിയത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളാവുകയാണ് ചെയ്തത്

author-image
WebDesk
New Update
death | murder | crime

സ്കൂൾ പ്രിൻസിപ്പൽ അടിച്ചതിനെ തുടർന്ന് കോമയിലായിരുന്ന 12ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ജാർഖണ്ഡിലെ ഗർഹ്വാ ജില്ലയിലാണ് സംഭവം. സ്കൂളിൽ ഷൂ ധരിച്ച് വരുന്നതിന് പകരം സ്ലിപ്പർ ധരിച്ച് വന്നത് ചോദ്യം ചെയ്താണ് പ്രിൻസിപ്പൽ വിദ്യാർഥിനിയെ അടിച്ചത് എന്നാണ് ആരോപണം. 

Advertisment

പ്രിൻസിപ്പലിന് എതിരെ കൊലപാതകത്തിന് കേസ് എടുക്കണം എന്ന് വിദ്യാർഥിയുടെ കുടുംബം ആവശ്യപ്പെട്ടു. ശാരിരികവും മാനസികവുമായി വിദ്യാർഥികളെ പീഡിപ്പിക്കുന്നതിന് സ്കൂൾ ഭരണസമിതിക്ക് എതിരെ നടപടി എടുക്കണം എന്നും മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. 

ദിവ്യാ ഗുപ്ത എന്ന വിദ്യാർഥിനിയാണ് മരിച്ചത്. സെപ്തംബർ 15ന് ആണ് സംഭവം നടന്നത് എന്ന് ദിവ്യയുടെ കുടുംബം പറഞ്ഞു. സ്കൂൾ ഡ്രസ് കോഡ് ലംഘിച്ചതിന് വിദ്യാർഥിയെ പ്രിൻസിപ്പൽ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് ആരോപണം. കൈകൊണ്ടും വടി കൊണ്ടും വിദ്യാർഥിനിയെ പ്രിൻസിപ്പൽ ഒരുപാടി തല്ലി. ദിവ്യയുടെ ആരോഗ്യനില മെച്ചപ്പെടും എന്നാണ് കരുതിയത്. എന്നാൽ ആരോഗ്യനില കൂടുതൽ വഷളാവുകയാണ് ചെയ്തത് എന്ന് ദിവ്യയുടെ ബന്ധു ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

Also Read:ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

Advertisment

പ്രിൻസിപ്പൽ അടിച്ചതിന് ശേഷം ദിവ്യയെ കുടുംബം ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  പിന്നെ പല ഡോക്ടർമാരും ദിവ്യയെ പരിശോധിച്ചു. ഒടുവിൽ ആർഐഎംഎസിൽ ദിവ്യയെ പ്രവേശിപ്പിച്ചു. സെപ്തംബർ 26ന് ദിവ്യ കോമയിലേക്ക് വീണു. പിന്നെ അതിൽ നിന്ന് തിരിച്ചു കയറാനായില്ല. 

Also Read: ജയ്‌സൽമീറിൽ ഓടുന്ന ബസിനു തീ പിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഒരു മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ ദിവ്യ കഴിഞ്ഞ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. മാനസികമായും ശാരിരികമായും ദിവ്യയെ പ്രിൻസിപ്പൽ ഉപദ്രവിച്ചു. തലയിലും നട്ടെല്ലിന്റെ ഭാഗത്തുമുണ്ടായിരുന്ന വേദന ദിവ്യത്ത് സഹിക്കാൻ കഴിയുന്നുണ്ടായില്ല. കോമയിലേക്ക് വീഴുന്നതിന് മുൻപുള്ള ദിവസങ്ങളിൽ വേദന സഹിക്കാനാവാതെ ദിവ്യ കരയുകയായിരുന്നു എന്നും കുടുംബം പറഞ്ഞു. 

Also Read:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ദിവ്യ നല്ല ആരോഗ്യമുള്ള കുട്ടിയായിരുന്നു, ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുകയല്ല വേണ്ടത്, കൊലക്കുറ്റത്തിന് കേസ് എടുക്കണം. ഇങ്ങനെ മർദിച്ചതിന് പകരം അവളെ സ്കൂളിൽ നിന്ന് പുറത്താക്കി പ്രിൻസിപ്പലിന് നടപടി സ്വീകരിക്കാമായിരുന്നല്ലോ എന്നും കുടുംബം പറയുന്നു.

Read More:'പഹൽഗാം-സ്റ്റൈൽ' ആക്രമണം ഇനിയും ഉണ്ടാകാം; ഇന്ത്യയുടെ തിരിച്ചടി കൂടുതൽ മാരകമായിരിക്കുമെന്ന് വെസ്റ്റേൺ ആർമി കമാൻഡർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: