scorecardresearch

ബിഹാറിന് പ്രത്യേക പദവി: പ്രമേയം പാസ്സാക്കി ജെ.ഡി.യു

എൻഡിഎ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ സഹായിക്കുന്ന ഘടകക്ഷിയായി ജെഡിയു മാറിയ സാഹചര്യത്തിൽ ആ ആവശ്യം കുറച്ചുകൂടി ബലപ്പെടുത്തുകയാണ് നിതീഷ് കുമാർ

എൻഡിഎ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ സഹായിക്കുന്ന ഘടകക്ഷിയായി ജെഡിയു മാറിയ സാഹചര്യത്തിൽ ആ ആവശ്യം കുറച്ചുകൂടി ബലപ്പെടുത്തുകയാണ് നിതീഷ് കുമാർ

author-image
WebDesk
New Update
Jdu

ജെഡിയുവിന്റെ ദേശീയ എക്‌സിക്യൂട്ടീവാണ് പ്രമേയം പാസാക്കിയത്.

പാട്ന: ബിഹാറിന് പ്രത്യേക പദവിയോ പാക്കേജോ അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ ജെ. ഡി.യു. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവിയോ പാക്കേജോ ആവശ്യപ്പെട്ടുള്ള പ്രമേയം ജെഡിയു പാസാക്കി. നേരത്തെ പ്രത്യേക വിഭാഗമായി തരംതിരിക്കപ്പെട്ട സംസ്ഥാനങ്ങൾക്കുള്ള ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കീഴിലുള്ള ഫണ്ടിന്റെ 90 ശതമാനവും കേന്ദ്രം സംഭാവന ചെയ്യും എന്നതാണ്, 10 ശതമാനം മാത്രമാണ് സംസ്ഥാനത്തിന് വഹിക്കേണ്ടി വരിക. ജെഡിയുവിന്റെ ദേശീയ എക്‌സിക്യൂട്ടീവാണ് പ്രമേയം പാസാക്കിയത്. 

Advertisment

ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് ഝായെ ജെഡിയു വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പേപ്പർ ചോർച്ച തടയാൻ കർശനമായ നിയമം കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. നീറ്റ്-യുജി പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. താൻ എക്കാലവും എൻഡിഎയിൽ തുടരുമെന്നും മറ്റൊരിടത്തും പോകില്ലെന്നും നിതീഷ് കുമാർ പറഞ്ഞതായി യോഗത്തിൽ പങ്കെടുത്തതിന് ശേഷം ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി പറഞ്ഞു.

ബിഹാറിന് "പ്രത്യേക കാറ്റഗറി" പദവി എന്നത് ജെഡിയുവിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവിൽ എൻഡിഎ സർക്കാരിന്റെ നിലനിൽപ്പിന് തന്നെ സഹായിക്കുന്ന ഘടകക്ഷിയായി ജെഡിയു മാറിയ സാഹചര്യത്തിൽ ആ ആവശ്യം കുറച്ചുകൂടി ബലപ്പെടുത്തുകയാണ് നിതീഷ് കുമാർ. തങ്ങളുടെ പിന്തുണയുടെ പിൻബലത്തിൽ ഇക്കാര്യത്തിൽ ബിജെപിക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് അവർ. 

പ്രത്യേക പദവിയില്ലാത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി 60 ശതമാനമാണ് ലഭിക്കുക. എന്നാൽ പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള സാധാരണ കേന്ദ്രസഹായം 90 ശതമാനം ഗ്രാന്റുകളും 10 ശതമാനം വായ്പയും ലഭിക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് 30 ശതമാനം ഗ്രാന്റും 70 ശതമാനം വായ്പയുമാണ് ലഭിക്കുക. 

Advertisment

ചരിത്രപരമായ പോരായ്മകൾ, ദുഷ്‌കരമോ കുന്നുകളുള്ളതോ ആയ ഭൂപ്രദേശം, ജനസംഖ്യയുടെ സ്വഭാവം (കുറഞ്ഞ സാന്ദ്രത അല്ലെങ്കിൽ ആദിവാസികളുടെ വലിയൊരു പങ്ക്), അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികമോ അടിസ്ഥാന സൗകര്യപരമോ ആയ പിന്നോക്കാവസ്ഥ തുടങ്ങി നിരവധി കാരണങ്ങളാലാണ് കേന്ദ്രം ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകിയിട്ടുള്ളത്.  

1969 മുതൽ, നാഷണൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൻഡിസി) എന്ന ബോഡി ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ഭാഗമായിരുന്നു. ഈ ബോഡിയാണ് 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക കാറ്റഗറി പദവി ശുപാർശ ചെയ്തത്. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് നിലവിൽ പ്രത്യേക പദവിയിലുള്ള സംസ്ഥാനങ്ങൾ. 

എന്നാൽ, 2015ൽ 14-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ കേന്ദ്രം അംഗീകരിച്ചതോടെ ഈ ആശയം ഫലത്തിൽ ഇല്ലാതായി. ആസൂത്രണ കമ്മീഷനെ മാറ്റി നിയമിച്ച നീതി ആയോഗിന് ഫണ്ട് അനുവദിക്കാൻ അധികാരമില്ല. അതിനാൽ, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് അനുവദിച്ചിരുന്ന വിവേചനാധികാരം, പ്ലാൻ പാനലിലൂടെ സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് ഇപ്പോൾ അനുമതി നൽകുന്നില്ല.

ബീഹാറിന് പുറമെ ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രത്യേക പദവി ആവശ്യപ്പെട്ട് രംഗത്തുണ്ട്.  2014-ൽ സംസ്ഥാനം വിഭജിച്ചപ്പോൾ മുൻ യുപിഎ സർക്കാർ നൽകിയ വാഗ്ദാനമായിരുന്നു ആന്ധ്ര പ്രദേശിന്  പ്രത്യേക കാറ്റഗറി പദവി എന്നത്. ആ ആവശ്യത്തിൽ ആന്ധ്രയും ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. 

Read More

Nitish Kumar Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: