scorecardresearch

Jammu and Kashmir News Highlights: മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയേയും അറസ്റ്റ് ചെയ്തു

Jammu and Kashmir News Highlights: ആർട്ടിക്കൾ 370 റദ്ദാക്കി, ശ്രീനഗറിൽ നിരോധനാജ്ഞ

Jammu and Kashmir News Highlights: ആർട്ടിക്കൾ 370 റദ്ദാക്കി, ശ്രീനഗറിൽ നിരോധനാജ്ഞ

author-image
WebDesk
New Update
Jammu and Kashmir, ജമ്മു കശ്മീർ, Jammu kashmir leaders detained, ജമ്മു കശ്മീർ നേതാക്കൾ വീട്ടു തടങ്കലിൽ, mehbooba mufti, മെഹബൂബ മുഫ്തി, Omar adbullah, ഒമർ അബ്ദുല്ല, Shah faesal, Jammu Kashmir news, Kashmir special status, Kashmir article 370, iemalayalam, ഐഇ മലയാളം

Jammu and Kashmir News Highlights: ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

Advertisment

ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിർ പ്രമേയം ഉപരാഷ്ടട്രപതി തള്ളി. പ്രമേയം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി. പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്നതാണ് പ്രമേയം.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്തു. വിജ്ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ചാണ് ആർട്ടിക്കൾ 370 റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക തീരുമാനം രാജ്യസഭയെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലേക്ക് തിരിച്ചത്.

ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കും. ജമ്മു സര്‍വകലാശാലയും അടച്ചിട്ടു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷകളൊന്നും നടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. രാജൗരി, ഉദംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Live Blog

Jammu and Kashmir News Live Updates














Highlights

    Advertisment

    20:50 (IST)05 Aug 2019

    മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു

    ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

    20:24 (IST)05 Aug 2019

    പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

    ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നീക്കം നിയമവിരുദ്ധവും ആണവശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

    19:10 (IST)05 Aug 2019

    രാജ്യസഭ പിരിഞ്ഞു

    രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു 

    18:53 (IST)05 Aug 2019

    കശ്മീർ പുനസംഘടന ബില്ലും പാസാക്കി

    കശ്മീരിനെ വിഭജിക്കുന്ന പുനസംഘടനാ ബില്ലും രാജ്യസഭ വോട്ടിനിട്ട് പാസാക്കി ..61  നെതിരെ 125 പേരാണ് വോട്ട് ചെയ്തത്

    18:45 (IST)05 Aug 2019

    ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി

    ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്രമേയം ഉപരാഷ്ട്രപതി തള്ളി.  സാമ്പത്തിക സംവരണ ബില്ലും പാസാക്കി.

    18:37 (IST)05 Aug 2019

    ജമ്മു കശ്മീർ വീണ്ടും സംസ്ഥാനമാകും

    ജമ്മു കശ്മമീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് താത്ക്കാലികമായി മാത്രമാണെന്നും സ്ഥിതഗതികള്‍ സാധാരണ നിലയിലായാല്‍ വീണ്ടും സംസ്ഥാനമാക്കുമെന്നും അമിത് ഷാ

    18:23 (IST)05 Aug 2019

    ആര്‍ട്ടിക്കിള്‍ 370 ഭീകരവാദത്തെ വളര്‍ത്തിയെന്ന് അമിത് ഷാ

    ആര്‍ട്ടിക്കിള്‍ 370 കശ്മീര്‍ യുവതയില്‍ അമര്‍ഷം വളര്‍ത്തിയെന്നും ഇത് പാക്കിസ്ഥാനെ സംസ്ഥാനത്ത് ഭീകരവാദം വളര്‍ത്താന്‍ സഹായിച്ചെന്നും അമിത് ഷാ. നിരവധി പേര്‍ മരിച്ചു. നമ്മുടെ പോളിസി തെറ്റായിരുന്നിരിക്കണം. എന്നാല്‍ ഇത്രയും നാള്‍ പിന്തുടര്‍ന്നത് കോണ്‍ഗ്രസിന്റെ പോളിസിയായിരുന്നു.

    17:28 (IST)05 Aug 2019

    കോണ്‍ഗ്രസില്‍ ഭിന്നത

    കോണ്‍ഗ്രസില്‍ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഭിന്നത.  രാജ്യസഭാ വിപ്പ് രാജി വച്ചു.

    17:14 (IST)05 Aug 2019

    നിങ്ങള്‍ തെറ്റാണ്. ചരിത്രം അത് തെളിയിക്കും

    ''ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും നിങ്ങല്‍ ജയിച്ചെന്ന്.  പക്ഷെ നിങ്ങള്‍ തെറ്റാണ്. ചരിത്രം അത് തെളിയിക്കും. വരും തലമുറ ഈ സഭ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് തിരിച്ചറിയും'' ചിദംബരം പറഞ്ഞു.

    16:39 (IST)05 Aug 2019

    എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്

    16:08 (IST)05 Aug 2019

    ആര്‍ട്ടിക്കിള്‍ 370 ന് കീഴില്‍ വരുന്ന നിയമം ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 370 തന്നെ മാറ്റാന്‍ സാധിക്കില്ല: പി ചിദംബരം

    ജമ്മുകശ്മീരിനോട് ചെയുന്നത് ഏത് സംസ്ഥാനത്തോടും ആകാം. സംസ്ഥാനങ്ങളെ കോളനികളാക്കുകയാണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ ചെയ്യുന്നത് ഭരണഘടന പറയുന്നതെന്ന് കരുതുന്നുണ്ടോ? ആര്‍ട്ടിക്കിള്‍ 370 ന് കീഴിലുള്ള ഓര്‍ഡര്‍ വച്ച് ആര്‍ട്ടിക്കിള്‍ 370 തന്നെ മാറ്റാനാകില്ലെന്ന് മറന്നുവോ നിങ്ങള്‍- പി ചിദംബരം

    15:42 (IST)05 Aug 2019

    പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐ

    ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐ. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    15:22 (IST)05 Aug 2019

    ഇന്ത്യ കശ്മീരിനോട് ചെയ്യുന്നത്

    1947 ഒക്ടോബര്‍ 26 ന് കശ്മീരിന്റെ ഹിന്ദു മഹാരാജാവ് ഹരിസിങ്, മുസ്ലീം ജന ഭൂരിപക്ഷമുള്ള ജമ്മു -കശ്മീർ, ഇന്ത്യയിൽ ചേർക്കാനുള്ള കരാറിലൊപ്പിട്ടത് സോപാധികമായിരുന്നു .രാജ്യരക്ഷ, വിദേശബന്ധങ്ങൾ, വിനിമയ കാര്യങ്ങൾ എന്നീ അവകാശങ്ങൾ മാത്രമാണ് കശ്മീർ പൂർണമായും അടിയറ വെയ്ക്കുന്നത്. സ്വന്തം അസംബ്ലിയും സ്വന്തം ഭരണഘടനയുമുണ്ടാകും കശ്മീരിന്. ഏത് കേന്ദ്ര നിയമങ്ങളും കശ്മീരിന്റെ സ്വന്തം അസംബ്ലി അംഗീകരിക്കേണ്ടതുമുണ്ട്. Read More

    15:21 (IST)05 Aug 2019

    സ്വാഗതം ചെയ്ത് ആർഎസ്എസ്

    15:17 (IST)05 Aug 2019

    ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീർ താഴ്വര സന്ദർശിച്ചേക്കും

    15:12 (IST)05 Aug 2019

    'പ്രത്യേക പദവി ഔദാര്യമല്ല, അവകാശമായിരുന്നു'; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

    ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്‍കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു. Read More

    15:11 (IST)05 Aug 2019

    ചതിച്ചത് കശ്മീര്‍ ജനതയെ,കേന്ദ്രം നുണപറയുകയായിരുന്നു; തുറന്നടിച്ച് ഒമര്‍ അബ്ദുള്ള

    ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. തീരുമാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഒമര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം ഏകപക്ഷീയവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഒമറിനെ ഇന്നലെ അര്‍ധ രാത്രി വീട്ടുതടങ്കലിലാക്കിയിരുന്നു. Read More

    15:10 (IST)05 Aug 2019

    കശ്മീർ വിഷയത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കെജരിവാള്‍

    ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 

    14:06 (IST)05 Aug 2019

    ജനാധിപത്യം കൊല ചെയ്യപ്പെട്ടു: എം.കെ.സ്റ്റാലിൻ

    14:02 (IST)05 Aug 2019

    ഭരണഘടനയെ ബിജെപി കൊല ചെയ്തുവെന്ന് കോൺഗ്രസ്

    പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബിജെപി കൊലചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനൊരുക്കമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും ആസാദ് പറഞ്ഞു.

    14:02 (IST)05 Aug 2019

    പ്രതിഷേധം അറിയിച്ച് ഒമർ അബ്ദുള്ള

    ജമ്മു കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ചതിച്ചു എന്നാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞത്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസത്തെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന ഒരു തീരുമാനമാണ്. ഈ തീരുമാനം അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

    14:02 (IST)05 Aug 2019

    ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ മെഹ്ബൂബ മുഫ്തി

    ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്‍കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.

    12:16 (IST)05 Aug 2019

    കശ്മീർ വിഭജനം: പ്രതിഷേധവുമായി പിഡിപി

    publive-image

    publive-image

    publive-image

    11:36 (IST)05 Aug 2019

    വിജ്ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു

    11:27 (IST)05 Aug 2019

    രാജ്യസഭയിൽ പ്രതിഷേധ ബഹളം

    ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. സഭയിൽ പ്രതിപക്ഷ ബഹളം. ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു. 

    11:25 (IST)05 Aug 2019

    കാശ്മീരിന്റെ പ്രത്യേക പദവി മാറ്റുമെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു

    11:20 (IST)05 Aug 2019

    നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

    ജമ്മു കാശ്മീരിൽ ഭരണഘടനയുടെ ആർട്ടിക്കൾ 370-ാം വകുപ്പ് പിൻവലിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ. 

    11:18 (IST)05 Aug 2019

    അമിത് ഷാ പ്രസംഗിച്ച് തുടങ്ങി

    രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നു. പ്രതിപക്ഷം ബഹളം വയ്ക്കുന്നു. 

    11:12 (IST)05 Aug 2019

    രാജ്യസഭാ നടപടികൾ ആരംഭിച്ചു

    രാജ്യസഭാ നടപടികൾ ആരംഭിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ സഭയിൽ സംസാരിക്കും. 

    11:11 (IST)05 Aug 2019

    രാഹുൽ ഗാന്ധി പാർലമെന്റിലെത്തി

    11:00 (IST)05 Aug 2019

    പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി

    10:58 (IST)05 Aug 2019

    മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ അമിത് ഷാ അറിയിക്കും, വാർത്താ സമ്മേളനം ഉണ്ടാകില്ല

    10:39 (IST)05 Aug 2019

    അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സിപിഎം

    കാശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ് ആണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. എൻ.കെ.പ്രേമചന്ദ്രൻ എംപി ആർഎസ്‌പിക്ക് വേണ്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 

    10:29 (IST)05 Aug 2019

    മന്ത്രിസഭാ യോഗത്തിന് ശേഷം അമിത് ഷാ പാർലെമന്റിലേക്ക് പുറപ്പെടുന്നതിന്റെ ദൃശ്യങ്ങൾ

    10:29 (IST)05 Aug 2019

    കാശ്മീരിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ

    10:28 (IST)05 Aug 2019

    ഇരു സഭകളിലും അമിത് ഷാ സംസാരിക്കും

    രാജ്യസഭയിലും ലോക്സഭയിലും അമിത് ഷാ പ്രസംഗിക്കും. മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം അമിത് ഷാ പാർലമെന്റിലെത്തി. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ ഇരു സഭകളിലും അമിത് ഷാ അറിയിക്കും. 

    10:27 (IST)05 Aug 2019

    അമിത് ഷാ പാർലമെന്റിൽ എത്തി

    publive-image

    10:17 (IST)05 Aug 2019

    കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചു

    കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചു. ഗുലാം നബി ആസാദാണ് യോഗം വിളിച്ചത്. ഇന്ന് രാവിലെ 10.30 നാണ് യോഗം ചേരുക. കാശ്മീർ വിഷയം ചർച്ച ചെയ്യാനാണ് യോഗം. 

    10:11 (IST)05 Aug 2019

    ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

    കാശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് 

    10:09 (IST)05 Aug 2019

    പ്രതികരണവുമായി മുഫ്തി

    10:05 (IST)05 Aug 2019

    രാജ്യസഭയിൽ പിഡിപി എംപിമാരുടെ പ്രതിഷേധം

    10:04 (IST)05 Aug 2019

    deleting_message

    10:04 (IST)05 Aug 2019

    രാജ്യസഭയിൽ പിഡിപി എംപിമാരുടെ പ്രതിഷേധം


    09:56 (IST)05 Aug 2019

    പ്രത്യേക മന്ത്രിസഭാ യോഗം ആരംഭിച്ചു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് യോഗം. കാശ്മീർ വിഷയമാണ് യോഗത്തിൽ ചർച്ച ചെയ്യുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കുന്നതായി സൂചന. 

    09:55 (IST)05 Aug 2019

    ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

    കാശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസാണ് നോട്ടീസ് നൽകിയത്. 

    09:38 (IST)05 Aug 2019

    സിപിഎം നേതാവ് അറസ്റ്റിൽ

    പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിൽ വച്ചതിനു പിന്നാലെ ചില നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഎം നേതാവ് ആസിഫ് തരിഗാമിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. 

    09:38 (IST)05 Aug 2019

    പ്രധാനമന്ത്രി ചർച്ച നടത്തുന്നു

    പ്രത്യേക മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര നിയമമമന്ത്രി രവിശങ്കർ പ്രസാദും ചർച്ചയിൽ പങ്കെടുത്തു. മന്ത്രിസഭാ യോഗം ഉടൻ ആരംഭിക്കും. 

    Jammu and Kashmir News Live Updates: ജമ്മു കാശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി നേതാക്കള്‍. ഇന്നത്തെ ദിവസം അവസാനിക്കും മുന്‍പ് ജമ്മു കാശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ നടപടിയെ ചിദംബരം അപലപിച്ചു.

    നേരത്തെ ശശി തരൂര്‍ എംപിയും ജമ്മു കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കാശ്മീരില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തരൂര്‍ ചോദിച്ചു. തെറ്റൊന്നും ചെയ്യാതെ എന്തിനാണ് രാഷ്ട്രീയ നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെ നടപടിയെടുക്കുമ്പോള്‍ മുഖ്യധാരയിലുള്ള ഈ പ്രമുഖ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് വേണം മുന്നോട്ട് പോകാനെന്നും തരൂര്‍ പറഞ്ഞു.

    Amit Shah Jammu And Kashmir

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: