scorecardresearch

ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യുഎന്നിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാക്കിസ്ഥാനാണ്. അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിന്റെ അടയാളം കാണാമെന്നും ജയ്ശങ്കർ. പറഞ്ഞു

പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാക്കിസ്ഥാനാണ്. അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിന്റെ അടയാളം കാണാമെന്നും ജയ്ശങ്കർ. പറഞ്ഞു

author-image
WebDesk
New Update
jaishankar1

എസ്. ജയ്ശങ്കർ

ന്യൂയോർക്ക്: ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്രസഭയിൽ ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുൻഗണന നൽകണമെന്ന് യുഎൻ പൊതുസഭയുടെ എൺപതാം വാർഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാക്കിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന ജയ്ശങ്കർ പറഞ്ഞു.

Advertisment

Also Read:ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന രാജ്യം; പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാക്കിസ്ഥാനാണ്. അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളിൽ കൂടുതലും ആ രാജ്യക്കാരാണ്. വിദേശകാര്യമന്ത്രി ജയ്ശങ്കർ ആരോപിച്ചു. "രാഷ്ട്രങ്ങൾ ഭീകരതയെ ഒരു സംസ്ഥാന നയമായി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വപ്പെടുത്തുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കേണ്ടതുണ്ട്".- ജയ്ശങ്കർ കൂട്ടിച്ചേർത്തു.

Also Read:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്

Advertisment

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ ഭീകരതയെന്ന വെല്ലുവിളി നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലിൽ വിനോദസഞ്ചാരികൾക്കുനേരേ പഹൽഗാമിൽ നടന്ന പൈശാചികമായ ആക്രമണം. ഭീകരതയ്ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തുവെന്ന് ഓപ്പറേഷൻ സിന്ദൂർ നടപടിയെ ഉദ്ദേശിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ കൂട്ടിച്ചേർത്തു.

Also Read:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി

"മൂന്ന് പ്രധാന ആശയങ്ങളുമായാണ് ഇന്ത്യ സമകാലിക ലോകത്തെ സമീപിച്ചുന്നത്. സ്വാശ്രയത്വം, സ്വയം സുരക്ഷിതത്വം, ആത്മവിശ്വാസം എന്നിവയാണവ. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ താൽപ്പര്യങ്ങൾ സ്വദേശത്തും വിദേശത്തും സുരക്ഷിതമാക്കാനും ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഭീകരതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. അതിർത്തികളിൽ ശക്തമായ പ്രതിരോധം തീർക്കും. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതിൽ, ഇക്കാര്യത്തിൽ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തിനു വേണ്ടി ഇന്ത്യ എക്കാലവും നിലകൊള്ളും". -വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.

Read More:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: