scorecardresearch

ഭീകരരുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് അസീം മുനീർ ഉത്തരവിട്ടെന്ന് ജെയ്‌ഷെ മുഹമ്മദ്

വ്യാഴാഴ്ച പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് ജെയ്ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി ഇക്കാര്യം വ്യക്തമാക്കുന്നത്

വ്യാഴാഴ്ച പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് ജെയ്ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി ഇക്കാര്യം വ്യക്തമാക്കുന്നത്

author-image
WebDesk
New Update
asim munne

അസീം മുനിർ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങിൽ സൈനികർ പങ്കെടുക്കണമെന്ന് പാക് സൈനിക മേധാവി അസീം മുനിർ നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ച് ജെയ്‌ഷെ മുദമ്മദ് രംഗത്ത്. ബഹാവൽപൂരിലെ സൈനികർക്കാണ് ഇത് സംബന്ധിച്ച് അസിം മുനിർ നിർദേശം നൽകിയതെന്ന് ജെയ്‌ഷെ മുഹമ്മദ് എന്ന്ഭീകര സംഘടനയുടെ ഉന്നത കമാൻഡോ സ്ഥിരീകരിച്ചു. 

Advertisment

Also Read:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക

വ്യാഴാഴ്ച പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് ജെയ്ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി ഇക്കാര്യം വ്യക്തമാക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് സംഘടനയും പാക്കിസ്ഥാൻ സൈന്യവും ഒന്നായാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഇല്യാസ് കശ്മീരി വീഡിയോയിൽ പറയുന്നു. 

''25 വർഷത്തെ പോരാട്ടത്തിന് ശേഷം, ഞങ്ങൾ പാക്കിസ്ഥാൻ സൈന്യത്തെയും വ്യോമസേനയെയും നാവികസേനയെയും ജിഹാദി പ്രത്യയശാസ്ത്രത്തിലേക്ക് കൊണ്ടുവന്നു. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ജെയ്ഷെ മുഹമ്മദിൽ നിന്നുള്ളവരായിരുന്നു, പ്രതികാരം ചെയ്തത് പാക്കിസ്ഥാൻ ആർമിയും വ്യോമസേനയുമാണ് "- ഇല്യാസ് കശ്മീരിപറയുന്നു. 

Advertisment

Also Read:സൗദി-പാക്കിസ്ഥാൻ സൈനിക കരാർ; ദേശ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും: ഇന്ത്യ

ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും അവർക്ക് ആദരാഞ്ജലി അർപ്പിക്കാനും ആർമി ചീഫ് മുനീർ റാവൽപിണ്ടിയിലെ ജിഎച്ച്ക്യു കോർപ്‌സ് കമാൻഡർ (ബഹവൽപൂർ) നും സൈനികർക്കും നേരിട്ട് ഉത്തരവിട്ടതായും കശ്മീരി വെളിപ്പെടുത്തി.

Also Read:ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടകേസ് നൽകി ട്രംപ്

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളും നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടിരുന്നു.ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകളിൽ പാകിസ്ഥാൻ ആർമി ജനറൽമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുതിൻറെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു.

Read More:നേപ്പാളിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയുടെ പൂർണ പിന്തുണ

Pakistan Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: