scorecardresearch

സൗദി-പാക്കിസ്ഥാൻ സൈനിക കരാർ; ദേശ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും: ഇന്ത്യ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്

author-image
WebDesk
New Update
Pak- Saudi amy

റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള കൂടിക്കാഴ്ച

ന്യുഡൽഹി:പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പരിശോധിക്കുമെന്നു കേന്ദ്രം.

Advertisment

Also Read:ഗാസ യുദ്ധം; മരണസംഖ്യ 65000 കടന്നു

ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ചാർലി കിർക്കിന്റെ കഴുത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു’: ആക്രമണം വിവരിച്ച് ദൃക്‌സാക്ഷികൾ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. സൗദി കിരീടാവകാശിയുടെ റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള കൂടിക്കാഴ്ച.

Advertisment

Also Read:ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടകേസ് നൽകി ട്രംപ്

സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള എട്ട് പതിറ്റാണ്ടായി നീണ്ടുനിൽക്കുന്ന ചരിത്രപരമായ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് പ്രതിരോധ ഉഭയകക്ഷി കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദര്യത്തിന്റെയും ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും പരസ്പരബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ താത്പര്യങ്ങളും പ്രതിരോധ സഹകരണവും കരാറിൽ പ്രതിഫലിക്കുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു.

Read More:ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

Pakistan Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: