scorecardresearch

മകളെ പീഡിപ്പിച്ച് മകൻ, കണ്ടിട്ടും റിപ്പോർട്ട് ചെയ്യാതെ അമ്മ, ഗർഭിണിയായ മകളുടെ കുഞ്ഞിന്റെ അച്ഛൻ മറ്റൊരാൾ; എല്ലാവരെയും ശിക്ഷിച്ച് കോടതി

ഫ്ളാറ്റിലെ അടുക്കളയിൽ 13 വയസ്സുള്ള മകനെയും 5 വയസ്സുള്ള മകളെയും നഗ്നരായി കണ്ട അമ്മ, ഇത് റിപ്പോർട്ട് ചെയ്യുന്നതിന് പകരം മകനെ ഉപദേശിക്കുകയാണ് ചെയ്തത്

ഫ്ളാറ്റിലെ അടുക്കളയിൽ 13 വയസ്സുള്ള മകനെയും 5 വയസ്സുള്ള മകളെയും നഗ്നരായി കണ്ട അമ്മ, ഇത് റിപ്പോർട്ട് ചെയ്യുന്നതിന് പകരം മകനെ ഉപദേശിക്കുകയാണ് ചെയ്തത്

author-image
WebDesk
New Update
Sexual Abuse

പ്രതീകാത്മക ചിത്രം

മകൻ മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും  റിപ്പോർട്ട് ചെയ്യാതെ  മറച്ചുവെച്ച അമ്മയ്ക്ക് നാലര വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മകളെ 2010 മുതൽ മകൻ നിരന്തരം ലൈംഗിക പീഢനത്തിന് ഇരയാക്കിയതറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതെ സമീപനം തുടർന്ന അമ്മയ്ക്കാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതോടൊപ്പം കുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ ആൺകുട്ടിക്ക് പതിനൊന്നര വർഷം തടവും കുട്ടിയെ പീഢനത്തിനിരയാക്കിയ മറ്റൊരാൾക്ക് എട്ട് വർഷവും ശിക്ഷയുമാണ് കോടതി വിധിച്ചത്. 

Advertisment

2010 മുതൽ (പെൺകുട്ടിക്ക് അന്ന് പ്രായം അഞ്ച് വയസ്സ്) സഹോദരൻ കുട്ടിയെ പീഢനത്തിന് ഇരയാക്കിയിരുന്നു. ഇക്കാര്യം ആദ്യം തന്നെ മനസ്സിലാക്കിയ അമ്മ അത് പൊലീസിനെ അറിയിക്കുന്നതിനുപകരം, മകനെ ശാസിക്കുക മാത്രം ചെയ്തു.   നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ട പെൺകുട്ടിയിൽ അത് വളരെ വലിയ പ്രത്യാഘാതങ്ങളാണ് പിന്നീട് ഉണ്ടാക്കിയത്.  

2017 ൽ പന്ത്രണ്ടാം വയസ്സിൽ പെൺകുട്ടി ഗർഭിണിയായപ്പോൾ, കുഞ്ഞ് തന്റെ മകന്റേതാണെന്ന് ഭയന്ന അമ്മ മകളെ മലേഷ്യയിലേക്ക് കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചു.എന്നാൽ, അതിന് ശേഷമാണ് കുട്ടി ഗർഭിണിയായത് തന്റെ മകനിൽ നിന്നുമല്ല എന്ന സത്യം ഇവർ മനസ്സിലാക്കിയത്.  

ശിക്ഷ വിധിച്ച  ജഡ്ജി അമ്മ തന്റെ ചുമതലകളിൽ വീഴ്ച വരുത്തിയ കാര്യം ചൂണ്ടി കാണിച്ചു,  “അമ്മയ്ക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരമുണ്ടായിരുന്നെങ്കിലും,അവരത് ചെയ്തില്ല."  ഇരയായ പെൺകുട്ടിയുടെ സംരക്ഷണം അമ്മയുടെ ഉത്തരവാദിത്വമായിരുന്നു എന്ന് ഊന്നിപ്പറഞ്ഞ ജഡ്ജി, മാതാപിതാക്കളുടെ കടമകളിൽ അമ്മ പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി.

Advertisment

ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ഈ സ്ത്രീ,  മകനും മകൾക്കുമൊപ്പം രണ്ട് മുറികളുള്ള ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.  

സംഭവിച്ചതിങ്ങനെ

2010ൽ ഫ്‌ളാറ്റിന്റെ അടുക്കളയിലേക്ക് കയറിച്ചെന്ന അമ്മ 13 വയസ്സുള്ള മകനെയും അഞ്ച് വയസ്സുള്ള മകളെയും നഗ്നരായി കാണാനിടയായി. തുടർന്ന് എന്താണ് ചെയ്യുന്നതെന്ന് അവർ മകനോട് ചോദിച്ചെങ്കിലും മകൻ പ്രതികരിച്ചില്ല. പെൺകുട്ടി നിന്റെ ഇളയ സഹോദരിയാണെന്നും "അവളോട് അങ്ങനെയൊന്നും ചെയ്യരുതെന്നും" അവർ മകനെ ഉപദേശിക്കുക മാത്രം ചെയ്തു. 

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി ഫ്ലാറ്റിൽ ഉച്ചയ്ക്ക് ഉറങ്ങുന്ന സമയത്ത്,  കമ്പ്യൂട്ടറിൽ അശ്ലീല വീഡിയോകൾ കണ്ട സഹോദരൻ  പെൺകുട്ടിയെ  ലൈംഗികമായി പീഢിപ്പിച്ചു. അന്ന്, മകളെ കുളിപ്പിക്കുന്നതിനിടയിൽ അമ്മ അവളുടെ അടിവസ്ത്രത്തിൽ പാടുകൾ കാണുകയും ഇതിനെ കുറിച്ച് മകനോട് തിരക്കുകയും ചെയ്തു. മകനത് നിഷേധിച്ചപ്പോൾ,  “സഹോദരിയോട് അങ്ങനെയൊന്നും ചെയ്യാൻ പാടില്ല” എന്നുള്ള കാര്യം അവർ വീണ്ടും ഓർമ്മിപ്പിച്ചു.

2017 കാലഘട്ടത്തിൽ, അന്ന് 20 വയസ്സുള്ള മകനൊപ്പം 12കാരിയായ മകളെ ഒരേ മുറിയിൽ കിടക്കാനും ആ അമ്മ അനുവദിച്ചിരുന്നു. അതേ വർഷം, സഹോദരൻ കുട്ടിയെ ഫ്ലാറ്റിൽ വച്ച് വീണ്ടും ബലാത്സംഗം ചെയ്തു. മകൻ തന്റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടയിൽ, അമ്മ ഉറക്കത്തിൽ നിന്ന് ഉണരുകയും മകനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചെങ്കിലുംമകൻ അപ്പോഴും മറുപടി പറഞ്ഞില്ല. അന്നും ആ പ്രശ്നത്തെ അഡ്രസ്സ് ചെയ്യാതെ വിടുകയാണ് അമ്മ ചെയ്തത്. 

2017 ഒക്ടോബറിലും നവംബറിലും പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മ കുട്ടിയെ വീട്ടിൽ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ക്ലനിക്കിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം  സ്ഥിരീകരിച്ചു. പക്ഷേ ഇക്കാര്യങ്ങൾ  പുറത്തുപറയാൻ അമ്മ തയ്യാറായില്ല. പൊലീസിൽ അറിയിച്ചാൽ തന്റെ മകൻ അറസ്റ്റിലാകുമോ എന്ന ഭയവും അവർക്കുണ്ടായിരുന്നു. തുടർന്നാണ് ഗർഭച്ഛിദ്രത്തിനായി പെൺകുട്ടിയെ മലേഷ്യയിലെക്ലിനിക്കിലേക്ക് കൊണ്ടുപോയത്. എന്നാൽ ഗർഭസ്ഥശിശുവിന് അപ്പോഴേക്കുംഎട്ടാഴ്ചയിലധികം പ്രായമായതിനാൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ  വിസമ്മതിച്ചു.   

മകൾ ഗർഭിണിയാണെന്ന് ആരുമറിയാതിരിക്കാൻ അമ്മ മകളെ സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കി. മകൾക്ക് സുഖമില്ലെന്ന് സ്കൂളിൽ അറിയിക്കുകയും ചെയ്തു.  പെൺകുട്ടി ക്ലാസിൽ വരാത്തതിനെ തുടർന്ന് 2018 ജനുവരിയിൽ  സ്‌കൂൾ അധികൃതർ അമ്മയെ ബന്ധപ്പെട്ടപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.  മകൾ ഗർഭിണിയാണെന്നും മകനാണ് ഉത്തരവാദിയെന്നും അമ്മ അധ്യാപകരോട് പറഞ്ഞു. സ്‌കൂൾ അധികൃതരാണ് സാമൂഹിക, കുടുംബ വികസന മന്ത്രാലയത്തിൻ്റെ ശിശു സംരക്ഷണ സർവീസിൽ വിവരം അറിയിച്ചത്, അവർ പിന്നീട് പോലീസിൽ റിപ്പോർട്ട് ചെയ്തു. 

2018 ഫെബ്രുവരിയിൽ കുട്ടിയെ ഗർഭഛിദ്രത്തിനു വിധേയയാക്കി. പിതൃത്വ പരിശോധന ഉൾപ്പെടെയുള്ള പുനർ അന്വേഷണങ്ങളിലാണ്  കുഞ്ഞിന്റെ ബയോളജിക്കൽ പിതാവ് കുട്ടിയുടെ സഹോദരൻ അല്ലെന്നും ബി 3 എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണെന്നും വെളിപ്പെട്ടത്. 

എന്നാൽ കേസിലെ ബി 3യുടെ പ്രായം കോടതിയിൽ വെളിപ്പെടുത്തിയിട്ടില്ല, ബി 3  പെൺകുട്ടിയെ 2017ൽ ഓൺലൈനിൽ കണ്ടുമുട്ടുകയായിരുന്നുവെന്നും  സഹോദരന്റെ നിരന്തരമായ ലൈംഗിക പീഢനത്തിന് ഇരയായതിലൂടെ പെൺകുട്ടിയിൽ ലൈംഗിക ആസക്തി വർദ്ധിച്ചത് ഇത്തരത്തിലൊരു ബന്ധത്തിന് വഴിവെക്കുകയുമായിരുന്നു എന്നും പറയപ്പെടുന്നു. 14 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് മൂന്നാം പ്രതിയെ എട്ട് വർഷത്തെ തടവിനും ആറ് ചൂരൽ അടിക്കും കോടതി ശിക്ഷിച്ചു. 

Read More:

Singapore Sexual Abuse Girl Child

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: