/indian-express-malayalam/media/media_files/NMUs4smQT1qTj0D5FDnC.jpg)
ഫൊട്ടോ-(X/ devfadnavis)
മഹാരാഷ്ട്ര: ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിന് മുമ്പ് തന്നെ തന്റെ അടുത്ത വരവിന്റെ ലക്ഷ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സോലാപൂരിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. ഇത് താൻ ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണെന്നും ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
"എന്റെ അടുത്ത ടേമിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഞാൻ രാജ്യത്തെ കൊണ്ടുവരുമെന്നത് എന്റെ ഉറപ്പാണ്. ജനങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്രമേ എനിക്ക് അത് ചെയ്യാൻ കഴിയൂ" സോലാപൂരിലെ അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള വീടുകൾ സമർപ്പിച്ച ശേഷം നടന്ന റാലിയിൽ മോദി പറഞ്ഞു.
മുൻ സർക്കാരുകൾ ദാരിദ്ര്യ നിർമ്മാർജ്ജന മുദ്രാവാക്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തിരുന്നതെന്നും അനുവദിച്ച പണത്തിന്റെ ഭൂരിഭാഗവും നേതാക്കളുടെ കീശയിലേക്കാണ് പോയിരുന്നതെന്നും കോൺഗ്രസിനെ ഉന്നംവെച്ചുകൊണ്ട് പ്രധാനമന്ത്രി വിമർശിച്ചു. “ദരിദ്രരുടെ ഉന്നമനത്തിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അത് തെളിയിച്ചു. ഞങ്ങൾ തൊഴിലാളികളുടെ മഹത്വത്തിൽ വിശ്വസിക്കുന്നു, അതിനാലാണ് ഞങ്ങൾ തൊഴിലാളികൾക്ക് വീടുകൾ നൽകിയത് ”മോദി പറഞ്ഞു.
മഹാരാഷ്ട്രയിൽ ഏകദേശം 2000 കോടി രൂപയുടെ എട്ട് അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. മഹാരാഷ്ട്രയിൽ പിഎംഎവൈ-അർബൻ പദ്ധതിയിൽ പൂർത്തിയാക്കിയ 90,000 വീടുകളാണ് മോദി ജനങ്ങൾക്ക് സമർപ്പിച്ചത്.
കൂടാതെ, സോലാപൂരിലെ RAY നഗർ ഹൗസിംഗ് സൊസൈറ്റിയിൽ 15,000 വീടുകളും അദ്ദേഹം സമർപ്പിച്ചു. ആയിരക്കണക്കിന് വരുന്ന കൈത്തറി തൊഴിലാളികൾ, വെണ്ടർമാർ, പവർലൂം തൊഴിലാളികൾ, റാഗ് പിക്കർമാർ, ബീഡി തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങിയവരാണ് വീടിന്റെ ഗുണഭോക്താക്കൾ. കൂടാതെ പ്രധാനമന്ത്രി-സ്വനിധിയുടെ 10,000 ഗുണഭോക്താക്കൾക്കുള്ള ഒന്നും രണ്ടും ഗഡുക്കളുടെ വിതരണവും പരിപാടിയിൽ മോദി നിർവഹിച്ചു.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- അയോധ്യയിൽ രാം ലല്ലയുടെ ഉപാസകരാകാൻ തയ്യറെടുക്കുന്നത് 21
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us