scorecardresearch

ഇനി കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടും; ഇൻസാറ്റ്-3ഡിഎസ് ഫെബ്രുവരി 17ന് വിക്ഷേപിക്കും

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ്  2,274 കിലോഗ്രാം ഭാരമുള്ള ഇൻസാറ്റ്-3ഡിഎസ് നിർമ്മിച്ചിട്ടുള്ളത്. ഫെബ്രുവരി 17ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കും.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ്  2,274 കിലോഗ്രാം ഭാരമുള്ള ഇൻസാറ്റ്-3ഡിഎസ് നിർമ്മിച്ചിട്ടുള്ളത്. ഫെബ്രുവരി 17ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കും.

author-image
WebDesk
New Update
PSLV-C58/XPoSat Mission

Photo. ISRO/X, PSLV-C58/XPoSat Mission

തീവ്രമായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷകർക്കും ശാസ്ത്രജ്ഞർക്കും ഒരു സന്തോഷ വാർത്ത.  രാജ്യം ഉടൻ വിക്ഷേപിക്കാനിരിക്കുന്ന ഇൻസാറ്റ്-3DS-ൽ നിന്ന് മെച്ചപ്പെട്ട ഉപഗ്രഹ ഡാറ്റയും ഭൂമിയുടെ ഹൈ റെസ് ചിത്രങ്ങളും ലഭ്യമാകും.

Advertisment

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ - ISRO) ഫെബ്രുവരി 17ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കും.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ്  2,274 കിലോഗ്രാം ഭാരമുള്ള ഇൻസാറ്റ്-3ഡിഎസ് നിർമ്മിച്ചിട്ടുള്ളത്. ചുഴലിക്കാറ്റുകൾ, മൺസൂൺ, ഇടിമിന്നൽ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവ ട്രാക്കു ചെയ്യുമ്പോൾ ഉപയോഗപ്പെടുത്താവുന്ന, കപുതിയ ഉപഗ്രഹ ഉൽപ്പന്നങ്ങളുടെ വികസനം ഇൻസാറ്റ്-3ഡിഎസ് വഴി സാധ്യമാകും. അന്തരീക്ഷം, കര, സമുദ്രം എന്നിവയുടെ മെച്ചപ്പെട്ട നിരീക്ഷണങ്ങളും ഇൻസാറ്റ്-3ഡിഎസ് വഴി നടക്കും.

എന്താണ് ഇൻസാറ്റ്-3ഡിഎസ്?

ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുള്ള മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹ ശ്രേണിയുടെ തുടർച്ചയാണ് ഇൻസാറ്റ്-3ഡിഎസ്. നിലവിൽ, കാലാവസ്ഥാ നിരീക്ഷകർ ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR (2016 സെപ്റ്റംബറിൽ വിക്ഷേപിച്ചത്, ഇപ്പോഴും പ്രവർത്തനക്ഷമമാണ്) പോലുള്ള ഉപഗ്രഹങ്ങൾ വഴി കിട്ടുന്ന ഡാറ്റ വിപുലമായി ഉപയോഗിക്കുന്നുണ്ട്.

Advertisment

2003 മുതൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അതിന്റെ കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി ഇൻസാറ്റ് ഡാറ്റ ഉപയോഗിച്ച്‌ വരുന്നു. ഉപഗ്രഹാധിഷ്ഠിത ഡാറ്റ വന്നതോടെ പ്രവചന കൃത്യതയിലും അന്തരീക്ഷത്തിന്റെയും സമുദ്ര പാരാമീറ്ററുകളുടെയും നിരീക്ഷണത്തിൽ കാര്യമായ പുരോഗതി വന്നു ചേർന്നു. കൂടാതെ കാലാവസ്ഥാ നിരീക്ഷണ സേവനങ്ങൾ മൊത്തത്തിൽ മെച്ചപ്പെടുകയും കാലാവസ്ഥാ കെടുതികൾ മൂലം വരുന്ന വസ്തുവകകൾ, ജീവൻ, ഉപജീവനമാർഗം എന്നിവയുടെ നഷ്ടം കുറയ്ക്കുകയും ചെയ്തു.

നാല് പേലോഡുകൾ ഉൾപ്പെടുന്നതാണ് ഇൻസാറ്റ്-3ഡിഎസ് - ഒരു ഇമേജർ, ഒരു സൗണ്ടർ, ഒരു ഡാറ്റ റിലേ ട്രാൻസ്‌പോണ്ടർ, ഒരു സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്‌പോണ്ടർ. മൾട്ടി-സ്പെക്ട്രൽ ഇമേജർ ആറ് തരംഗദൈർഘ്യ ബാൻഡുകളിലുടനീളം ഭൂമിയുടെ ചിത്രങ്ങൾ സൃഷ്ടിക്കും, ഇത് ജല നീരാവി (ഈർപ്പം) പോലെയുള്ള വർണ്ണാശ്രിത അന്തരീക്ഷ പാരാമീറ്ററുകളുടെ ദൃശ്യവൽക്കരണത്തെ സഹായിക്കുന്നു.

അന്തരീക്ഷത്തിന്റെ ലംബ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതിനും താപനില, ഈർപ്പം തുടങ്ങിയവയുടെ വിവരങ്ങൾ നൽകുന്നതിനും സൗണ്ടർ സഹായിക്കും.

In Other National News

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: