/indian-express-malayalam/media/media_files/C4RLZ5eKlX35nLiz5fKm.jpg)
നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരേയും മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്
ഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടെ മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരേയും മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‍സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു.
ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പല്‍ കമ്പനി വിട്ടയച്ചു. എന്നാല്‍ ബാക്കിയുളളവരുടെ മോചന കാര്യത്തില്‍ അനിശ്ചത്വം തുടരുകയായിരുന്നു.
Read More
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
- കന്യാകുമാരിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; ഒരു വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 4 പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us