/indian-express-malayalam/media/media_files/2025/09/09/gaza-war11-2025-09-09-12-45-46.jpg)
Gaza War Updates
Gaza War Updates:ടെൽഅവീവ്: ജെറുസലേമിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇസ്രായേൽ. ഗാസ സിറ്റിയിൽ നിന്ന് ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം
ഗാസ നിവാസികളോട് ഞാൻ പറയുന്നു. നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. നിങ്ങൾ ഇപ്പോൾ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്- നെതന്യാഹു പറഞ്ഞു. ഗാസ സിറ്റിയിൽ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.
ഗാസ സിറ്റിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താനാണ് ഇസ്രായേൽ പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയവരെ അഭിനന്ദിച്ച് ഹമാസ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗാസ പിടിച്ചെടുക്കാനുള്ള നടപടി ഇസ്രായേൽ വേഗത്തിലാക്കുന്നത്.
Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണമാണ് ഗാസയിൽ നടത്തിയത്. ഞായറാഴ്ച ഗാസ സിറ്റിയിലെ ഉയർന്ന കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഗാസയിലെ പ്രധാനപ്പെട്ട ഉയർന്ന കെട്ടിടങ്ങളെല്ലാം ഇസ്രായേൽ സൈന്യം തകർത്തു. പ്രദേശവാസികളോട് ഗാസമുനമ്പിന്റെ തെക്ക് ഭാഗത്തോട്ട് പലായനം ചെയ്യാൻ സൈന്യം നിർദേശം നൽകിയിരുന്നു.
അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലും വ്യാപക സമരങ്ങളാണ് അരങ്ങേറുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ മോചനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹുവിന്റെ വീട്ടിലേക്ക് ആയിരങ്ങൾ അണിനിരന്ന് പ്രകടനം നടന്നിരുന്നു.
Also Read: ഗാസയിലെ പട്ടിണി മനുഷ്യനിർമിതം; യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ
അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഏതാണ്ട് അൻപതോളം ബന്ദികൾ ഇപ്പോഴും ഗാസയിൽ ഹമാസിന്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read More:ജെൻസി പ്രക്ഷോഭം; നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us