scorecardresearch

Gaza War: ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം

കെട്ടിടങ്ങൾ തകർക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചു

കെട്ടിടങ്ങൾ തകർക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചു

author-image
WebDesk
New Update
palestine | Isreal | US | Arab Countries

Gaza War Updates

Gaza War Updates: ടെൽഅവീവ്: ഗാസ പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഞായറാഴ്ച ഗാസ സിറ്റിയിലെ ഉയർന്ന കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഗാസയിലെ പ്രധാനപ്പെട്ട ഉയർന്ന കെട്ടിടങ്ങളെല്ലാം ഇസ്രായേൽ സൈന്യം തകർത്തു. പ്രദേശവാസികളോട് ഗാസമുനമ്പിന്റെ തെക്ക് ഭാഗത്തോട്ട് പലായനം ചെയ്യാൻ സൈന്യം നിർദേശം നൽകി. 

Advertisment

Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്

കെട്ടിടങ്ങൾ തകർക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചു. ഞങ്ങൾ തുടരുന്നു എന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പിടിച്ചടക്കാൻ സൈന്യത്തിന് നിർദേശം നൽകിയതിന് പിന്നാലെ വ്യാപക ആക്രമണമാണ് പ്രദേശത്ത് നടക്കുന്നത്. ഗാസ നഗരം ഹമാസിന്റെ കേന്ദ്രമാണെന്ന് ആരോപിച്ചാണ് പ്രദേശം പിടിച്ചെടുക്കാൻ നെതന്യാഹു നിർദേശം നൽകിയത്. 

അതേസമയം, ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളുടെ മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയ്ക്ക് സമീപം പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി അണിനിരന്നു. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. 

Advertisment

Also Read:ഗാസയിലെ പട്ടിണി മനുഷ്യനിർമിതം; യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ

അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഏതാണ്ട് അൻപതോളം ബന്ദികൾ ഇപ്പോഴും ഗാസയിൽ ഹമാസിന്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോർഡ്സ് പാലത്തിൽ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധക്കാർ റാലിയുമായി നീങ്ങിയത്. മരണത്തിന്റെ നിഴലുള്ള സർക്കാർ എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിന്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്.

Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു

പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് റോഡ് അടച്ചിട്ട് മുൻകരുതൽ സ്വീകരിച്ചിരുന്നു. ഇതിന് പുറമെ പ്രതിഷേധം നടന്ന സ്ഥലത്തേയ്ക്ക് ജലപീരങ്കിയും എത്തിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നില്ല എന്നാണ് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Read More:തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇബിബ സ്ഥാനമൊഴിയുന്നു

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: