/indian-express-malayalam/media/media_files/bKfuF1Mn37ufgbkCJIER.jpg)
200 പലസ്തതീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഗാസ വെടിനിർത്തൽ കരാർ പ്രകാരം 200 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിർത്തി കടന്നുപോകുന്ന ഈജിപ്ഷ്യൻ ഭാഗത്താണ് തടവുകാർ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേൽ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 200 പേരെ വിട്ടയയ്ക്കുന്നത്. ഇസ്രയേൽ വിട്ടയയ്‌ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് ഇവർ. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്തിലെ സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ 477 ദിവസത്തോളം തടവിലായിരുന്ന നാല് വനിതാ ഇസ്രയേൽ സൈനികരെ ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറിയിരുന്നു. 2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്റ്റിൽ നിന്നാണ് വിനത സൈനികരെ ഹമാസ് പിടികൂടിയത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് കീഴിലുള്ള രണ്ടാമത്തെ കൈമാറ്റമായിരുന്നു ഇത്. കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്‌ക്വയറിൽ ഹമാസ് ഒരുക്കിയ വേദിയിലാണ് വനിത സൈനികർ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലായിരുന്നു നാലുപേരും.
നാല് ഇസ്രയേലി വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്; കൂടുതൽ തടവുകാരെ വിട്ടയയ്ക്കാൻ ഒരുങ്ങി ഇസ്രയേൽ ഗാസ മുനമ്പിൽ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ കൈമാറ്റം പ്രതീക്ഷിച്ച് ടെൽ അവീവിലും ഗാസ സിറ്റിയിലും ജനക്കൂട്ടം നേരത്തെതന്നെ ഒത്തുകൂടാൻ തുടങ്ങിയിരുന്നു. ഞായറാഴ്ച വെടിനിർത്തൽ ആരംഭിച്ചപ്പോൾ, 90 പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിർത്തൽ പ്രഖ്യാപനം യാഥാർഥ്യമായത്.
Read More
- Read More76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; വർണാഭമായി ആഘോഷങ്ങൾ
- എംടിക്ക് ആദരവുമായി രാജ്യം; മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
- പത്മാ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു : രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
- റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
- തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.