/indian-express-malayalam/media/media_files/2025/01/26/YmEDL8mTXXgGaodNh6St.jpg)
റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം
ന്യൂഡൽഹി: രാജ്യം വർണാഭമായി 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരന്നു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരന്നത് ശ്രദ്ധേയമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുത്തും. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘവും കുതിരപ്പട്ടാളവും.
ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിൽ അണിനിരന്നു. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കി. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരന്നു. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.