/indian-express-malayalam/media/media_files/NP8366GPCsTIOqS3vfNH.jpg)
എംടിക്ക് പദ്മവിഭുഷൺ
ന്യൂഡൽഹി: മലയാളത്തിന്റെ അനശ്വര കഥാകാരൻ എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പദ്മവിഭുഷൺ നൽകി രാജ്യത്തിന്റെ ആദരം. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പദ്മപുരസ്‌കാര ജേതാക്കളുടെ പട്ടികയിലാണ് മലയാളത്തിന്റെ പ്രിയ കഥാകാരനും രാജ്യം ആദരമേകിയത്. ഇക്കഴിഞ്ഞ ഡിസംബർ 25നാണ് എംടി വിടവാങ്ങിയത്. 2005-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ സമ്മാനിച്ചിരുന്നു.
ഏഴ് പേർക്ക് പദ്മവിഭുഷൺ
എംടി വാസുദേവൻ നായർ ഉൾപ്പെടെ ഏഴുപേർ പത്മവിഭൂഷണ് അർഹരായത്. എംടി ഉൾപ്പെടെ മൂന്നുപേർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്.
ദുവ്വൂർ നാഗേശ്വർ റെഡ്ഡി (മരുന്ന്), ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖെഹാർ (പൊതുകാര്യം), . കുമുദിനി രജനികാന്ത് ലഖിയ (കല), ലക്ഷ്മിനാരായണ സുബ്രഹ്മണ്യം (കല), ഒസാമു സുസുക്കി (വ്യാപാരം, വ്യവസായം) (മരണാനന്തരം), ശാരദ സിൻഹ (കല) (മരണാനന്തരം) എന്നിവരാണ് മറ്റ് പത്മവിഭൂഷൺ ജേതാക്കൾ.
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മലയാളി താരം പിആർ ശ്രീജേഷിന് പദ്മഭൂഷൺ ലഭിച്ചു.ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറത്തിനും പദ്മഭൂഷൺ പുരസ്‌കാരം ലഭിച്ചു. മെഡിക്കൽ രംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് മലയാളിയായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷൺ സമ്മാനിച്ചത്.
നടി ശോഭന, നടൻ അജിത് എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചു. വിവിധമേഖലകളിൽ സംഭാവനകൾ നൽകിയ 20-പേർക്കാണ് പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കുന്നത്.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.
ഐഎം വിജയനും കെ ഓമനക്കുട്ടിയമ്മക്കും പദ്മശ്രീ
ഫുട്‌ബോൾ താരം ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആർ അശ്വിൻ തുടങ്ങിയവർക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
Read More
- പത്മാ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു : രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
- റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
- തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി അനുമതി
- വിദേശ സഹായങ്ങള്‍ 90 ദിവസത്തേക്ക് നിർത്തിവച്ച് യുഎസ്, ഇസ്രായേലിനെയും ഈജിപ്തിനെയും ഒഴിവാക്കി
- ഭീതിപടർത്തി ഗില്ലൻ ബാരി സിൻഡ്രോം രോഗബാധ; 67 പേർക്ക് രോഗം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us