New Update
/indian-express-malayalam/media/media_files/XLVJW9cfk7W8A1AxwO3C.jpg)
പ്രതീകാത്മക ചിത്രം
ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ-ഇന്ത്യ തലവൻ ഹാരിസ് ഫാറൂഖിയെയും സഹായിയെയും അസമിലെ ധുബ്രിയിൽ നിന്നും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതിന് ശേഷമാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
Advertisment
രഹസ്യവിവരത്തെത്തുടർന്ന് ധർമശാലയിൽ നിന്ന് പ്രത്യേക ടാസ്ക് ഫോഴ്സ് ഇവരെ പിടികൂടിയതായി അസം പോലീസ് പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് ഇരുവരേയും ഗുവാഹത്തിയിലെ എസ്ടിഎഫ് ഓഫീസിലെത്തിച്ചു. “ഇരുവരുടെയും ഐഡന്റിറ്റി കണ്ടെത്തി, ഡെറാഡൂണിലെ ചക്രതയിലെ ഹരീഷ് അജ്മൽ ഫാറൂഖി എന്ന ഹാരിസ് ഫാറൂഖി ഇന്ത്യയിലെ ഐഎസിന്റെ തലവനാണെന്ന് കണ്ടെത്തി,” പോലീസ് കൂട്ടിച്ചേർത്തു.
Read More:
- 'പ്രധാനമന്ത്രി ഗുണ്ടാ പിരിവ് യോജന': ഇലക്ടറൽ ബോണ്ടിൽ ബിജെപിക്കെതിരെ കോൺഗ്രസ്
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.