scorecardresearch

Budget 2024 Key Highlights: 35 ലക്ഷം തൊഴിലവസരങ്ങൾ, കൂടുതൽ മെഡിക്കൽ കോളേജുകൾ; ഇടക്കാല ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

India Budget 2024 Key Highlights: മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും

India Budget 2024 Key Highlights: മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും

author-image
WebDesk
New Update
Nirmala sitaraman, budget

Interim Budget 2024-25 Highlights:ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. നികുതി നിരക്കുകളിൽ മാറ്റമില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ് ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. 

Advertisment

ഇടക്കാല ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • 2023-24ലെ ധനക്കമ്മി ജിഡിപിയുടെ 5.8% ആണ്. 2025 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 5.1% ആയിരിക്കും. 2025-26ൽ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം.
  • ആദായ നികുതി പരിധിയിൽ മാറ്റമില്ല. നിലവിലെ നിരക്കുകൾ തുടരും. 
  • നിസാരമായതും സ്ഥിരീകരിക്കാത്തതും പരിഹരിക്കപ്പെടാത്തതും തർക്കമുള്ളതുമായ ഒരു വലിയ എണ്ണം പ്രത്യക്ഷ നികുതി ആവശ്യങ്ങളുണ്ട്. അവയിൽ പലതും വർഷം  1962  മുതൽ  പഴക്കമുള്ളവയാണ്. അത്തരം കുടിശ്ശികയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിക്കും. 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25000/- രൂപ വരെയും 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10,000/ രൂപവരെയും ആണ് പിൻവലിക്കുക . 
  • നികുതിദായകരുടെ എണ്ണം 2.4 മടങ്ങ് വർധിച്ചതായി സീതാരാമൻ പറഞ്ഞു. 2014 മുതൽ നികുതി പിരിവ് മൂന്നിരട്ടിയായി വർധിച്ചു. 2024-25ൽ നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായിരിക്കും.
  • റെയിൽവേ മേഖലയിൽ 40,000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് പുതിയ റെയില്‍വേ ഇടനാഴികൾക്ക് രൂപം നൽകും. റെയിൽവേ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
  • പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ യാഥാർത്ഥ്യമായി. രണ്ട് കോടി വീടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പിലാക്കും. 
  • 35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ സാധ്യമാക്കും. കോർപസ് ഫണ്ടുവഴി യുവാക്കൾക്ക് കുറഞ്ഞ പലിശയിൽ 1 ലക്ഷം കോടി രൂപയുടെ വായ്പ നൽകും. 
  • നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
  • മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന ചരിത്ര ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ തുടർച്ചയാണ് ഈ പദ്ധതി.
  • വിനോദസഞ്ചാര രംഗത്ത് വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ പലിശരഹിത വായ്പകൾ നൽകും

Read More

Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: