scorecardresearch

ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ്; കോടതിയെ സമീപിച്ച് ആര്യനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥൻ

സീരീസിൽ, മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

സീരീസിൽ, മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

author-image
WebDesk
New Update
Aryan Khan

ചിത്രം: എക്സ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. റിലീസിനു പിന്നാലെ, സീരീസിൽ രൺബീർ കപൂർ ഇ-സിഗരറ്റ് വലിക്കുന്ന രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സീരീസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ.

Advertisment

സീരീസിൽ, മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഡൽഹി ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2021-ൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ ഡയറക്ടറായിരിക്കെ ആര്യൻ ഖാനെ അറസ്റ്റു ചെയ്ത് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

Wankhede has claimed that the series disseminates a misleading and negative portrayal of anti-drug enforcement agencies, thereby eroding public confidence in law enforcement institutions.
ആര്യൻ ഖാൻ, സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ്, എക്സ് കോർപ്പ്, ഗൂഗിൾ എൽഎൽസി, മെറ്റ, ആർ‌പി‌ജി ലൈഫ്‌സ്റ്റൈൽ മീഡിയ, ജോൺ ഡൂസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ മോശമായ രീതീയിൽ ചിത്രീകരിച്ച്, നിയമ നിർവ്വഹണ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കുന്നുവെന്ന് സമീർ വാങ്കഡെ പരാതിയിൽ ആരോപിക്കുന്നു.

Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക

Advertisment

ആര്യൻ ഖാന്റെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പരമ്പരയിലുള്ള പരാമർശങ്ങളെയും സമീർ വാങ്കഡെ എതിർത്തു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ‌ഡി‌പി‌എസ്) ആക്ടിനു കീഴിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ബോംബെ ഹൈക്കോടതിയുടെയും പ്രത്യേക കോടതിയുടെയും മുമ്പാകെ കേസ് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പുരാണം, ജാതി, മതം; സെൻസർ ബോർഡിന്റെ വിചിത്ര വെട്ടിന് കാരണങ്ങൾ അനേകം

സീരീസിൽ, ഒരു കഥാപാത്രം സത്യമേവ ജയതേ എന്നു പറഞ്ഞതിനു ശേഷം നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുന്നുവെന്നും വാങ്കഡെ ആരോപിച്ചു. സത്യമേവ ജയതേ ദേശീയ ചിഹ്നത്തിന്റെ ഭാഗമാണെന്നും, 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണിതെന്നും സമീർ വാങ്കഡെ ആരോപിച്ചു.

Read More:അടിമുടി വെട്ട്, കാരണങ്ങൾ അജ്ഞാതം; യോഗം ചേർന്നിട്ട് ആറ് വർഷം, സെൻസർ ബോർഡിലെ ഏകാധിപത്യം

Defamation Case Bollywood Shah Rukh Khan Aryan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: