/indian-express-malayalam/media/media_files/2025/08/16/rain-kerala-weather-2025-08-16-10-29-31.jpg)
South West Monsoon Updates
South West Monsoon Updates: ന്യൂഡൽഹി: രാജ്യത്ത് നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നു. ഒക്ടോബർ ആദ്യവാരത്തോടെ കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി പിൻവാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സെപ്റ്റംബർ 29 വരെ രാജ്യത്ത് ഇതുവരെ 935.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മുൻ വർഷങ്ങളേക്കാൾ എട്ട്് ശതമാനം അധികമഴ ഇതുവരെ ലഭിച്ചെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2019 മുതൽ രാജ്യത്ത് കാലവർഷത്തിൽ കൃത്യമായ മഴ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. ശരാശി 880 മില്ലിമീറ്റർ മഴവരെ ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം അധികമഴയാണ് രാജ്യത്ത് ലഭിച്ചിരിക്കുന്നത്.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്: എസ്ഐആറിന് ശേഷം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത്. സെപ്റ്റംബർ 29 വരെ 746.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 27.3-ശതമാനം അധികമഴയാണ് ഈ സംസ്ഥാനങ്ങളിൽ ഇക്കുറി അധികമായി ലഭിച്ചത്. മധ്യ ഇന്ത്യയാണ് മഴ ലഭ്യതയിൽ രണ്ടാം സ്ഥാനത്തുള്ളത്.15 ശതമാനം അധികമഴയാണ് ഇവിടങ്ങളിൽ അധികമായി ലഭിച്ചത്. ദക്ഷിണേന്ത്യയിൽ കാലവർഷത്തിന്റെ ആദ്യമാസങ്ങളിൽ കുറവ് മഴയാണ് രേഖപ്പെടുത്തിയെങ്കിൽ അവസാന മാസങ്ങളിൽ മഴ ലഭ്യതയിൽ വൻ വർധനവ് ഉണ്ടായി. ഇവിടങ്ങളിൽ പത്ത് ശതമാനം അധികമഴ ലഭിച്ചു.
അതേസമയം, സാധാരണയായി മഴ അധികമായി ലഭിക്കുന്ന കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പതിവിൽ നിന്ന് വ്യത്യസ്ഥായി കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ ഇതുവരെ 1089.3 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മഴയിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അരുണാചൽ പ്രദേശ്, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കുറവ് ഏറ്റവുമധികം പ്രകടമായത്.
Also Read:ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ വെട്ടി; മൂന്ന് മാസത്തിൽ കുറഞ്ഞത് 6 ശതമാനം
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ പ്രതിഭാസം തുടരുന്നുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
കേരളത്തിൽ കാലവർഷത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആയി കണക്കാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1752.7 മില്ലി മീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13ശതമാനം മഴ കുറഞ്ഞു. 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് 1752.7 മില്ലി മീറ്റർ മഴ ലഭിച്ചത്.
Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും
എന്നാൽ, കാലവർഷം ഇത്തവണ മെയ് 24ന് തന്നെ കേരളത്തിൽ എത്തിയിരുന്നു. മെയ് 24 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ 440.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണക്ക് പ്രകാരം ഇത് വേനൽമഴയിലാണ് രേഖപ്പെടുത്തുന്നത്. ഈ മഴകൂടി ഉൾപ്പെടുത്തിയാൽ കേരളത്തിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. അതായത്, കണക്കിൽ മഴ കുറഞ്ഞെങ്കിലും ജല ലഭ്യത കൂടി.
Read More:സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.