scorecardresearch

ബിഹാർ തിരഞ്ഞെടുപ്പ്: എസ്ഐആറിന് ശേഷം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടു

കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടു

author-image
WebDesk
New Update
election commission

ബിഹാർ തിരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര പരിഷ്‌കരണത്തിനു(എസ് ഐ ആർ) ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

Also Read:ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓരോരുത്തർക്കും വോട്ടവകാശമുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കണമെന്ന് വോട്ടർമാരോട് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. പുതുതായി എത്ര പേരെ ഉൾപ്പെടുത്തി, എത്ര പേരെ നീക്കം ചെയ്തു എന്നിവയടക്കമുള്ള കണക്കുകൾ പുറത്തുവരാനുണ്ട്.

2025 ജൂണിലാണ് ബിഹാറിൽ എസ്‌ഐആർ നടപടികൾ ആരംഭിച്ചത്. 7.89 കോടിയിലധികം വോട്ടർമാരോട് ഫോമുകൾ വീണ്ടും പൂരിപ്പിച്ച് നൽകാൻ നിർദേശിച്ചിരുന്നു. തുടർന്ന് കരട് വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബർ ഒന്നുവരെ വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. 

Advertisment

Also Read:സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്തവയിൽ കൂടുതലും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടത്.

Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പട്‌ന സന്ദർശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Read More:പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 29% വർധിച്ചു, കൂടുതലും മണിപ്പൂരിൽ: എൻസിആർബി റിപ്പോർട്ട്

Bihar Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: