scorecardresearch

ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

വിജയിക്കാനിടയുള്ള പദ്ധതിയാണ് ട്രംപ് മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

വിജയിക്കാനിടയുള്ള പദ്ധതിയാണ് ട്രംപ് മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

author-image
WebDesk
New Update
modi

നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച പുതിയ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. വിജയിക്കാനിടയുള്ള പദ്ധതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്‌തീനികള്‍ക്കും ഇസ്രയേലികള്‍ക്കും പശ്ചിമേഷ്യയ്ക്ക് ആകമാനം തന്നെയും ദീര്‍ഘകാല സമാധാനം, സുരക്ഷ, വികസനം എന്നിവ ഉറപ്പക്കാന്‍ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.

Advertisment

Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

എല്ലാ കക്ഷികളും ഈ ഉദ്യമത്തിനൊപ്പം ഒരുമിച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ട്രംപ് മുന്നോട്ട് വച്ച പദ്ധതികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചു. .ഗാസയില്‍ അധികാര മാറ്റ ഭരണകൂടം സ്ഥാപിക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്. അതേസമയം തങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിക്കുമോയെന്ന ആശങ്ക ട്രംപും നെതന്യാഹുവും പ്രകടിപ്പിച്ചു.

Also Read:സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

Advertisment

താത്ക്കാലിക ഭരണകൂടത്തിന് ട്രംപും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമാകും നേതൃത്വം നല്‍കുക. ഹമാസിനും ഭീകര സംഘടനകള്‍ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ സഹായ വിതരണം യുഎന്‍ റെഡ് ക്രസന്‍റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴിയാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 29% വർധിച്ചു, കൂടുതലും മണിപ്പൂരിൽ: എൻസിആർബി റിപ്പോർട്ട്

ഇരുപക്ഷവും ഈ സമാധാന ഉടമ്പടിയിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ ആഹ്വാനം ചെയ്യും. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഗാസയില്‍ നിന്ന് ജനങ്ങള്‍ വിട്ടു പോകേണ്ടതില്ല. അവശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനകം മോചിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരത്തില്‍ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്‌തീനികളെ ഇസ്രയേലും മോചിപ്പിക്കും തുടങ്ങിയ 20 നിര്‍ദേശങ്ങളാണ് കരാറിലുള്ളത്. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്‍റെ കീഴടങ്ങല്‍, പലസ്‌തീന്‍ പ്രദേശങ്ങള്‍ താത്‌ക്കാലികമായി ഭരിക്കുന്നതിന് രാഷ്‌ട്രീയേതര സമിതി രൂപീകരണം, ഗാസയ്‌ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി തുടങ്ങി കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

Read More:പ്രതീക്ഷയേകി ഗാസയിൽ ട്രംപിന്റെ സമാധാനകരാർ; വെല്ലുവിളികൾ ഏറെ

Gaza Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: