/indian-express-malayalam/media/media_files/YBni6OHZ6Td9IVwAe3Lj.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഡൽഹി: ഒരു നൂറ്റാണ്ടിലേറെയായി രാജ്യത്ത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് തുടക്കം കുറിച്ചിട്ട്. എല്ലാ വർഷവും ജനുവരി മൂന്നിന് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സയൻസ് കോൺഗ്രസ് നടക്കാറുള്ളതാണ്. എല്ലാ വർഷവും പ്രധാനമന്ത്രി നേരിട്ട് ഉദ്ഘാടകനായി എത്താറുമുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യൻ ശാസ്ത്രലോകത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ചടങ്ങിൽ ഇക്കുറി പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്താത്തത് സംഘാടകരെ അങ്കലാപ്പിലാക്കി.
കോവിഡ് കാലഘട്ടത്തിലൊഴികെ മറ്റെല്ലാ സമയത്തും നടന്നിട്ടുള്ള ചടങ്ങ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാനും ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. 2023ൽ അദ്ദേഹം ഓൺലൈനിലാണ് പങ്കെടുത്തത്. ഇത്തവണ ഈ ദിവസം മോദി കേരളത്തിൽ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയിൽ പങ്കെടുക്കുകയാണ്. ഇവന്റ് സംഘടിപ്പിക്കുന്ന രജിസ്റ്റർ ചെയ്ത സൊസൈറ്റിയായ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷനും (ISCA), പ്രധാന ഫണ്ട് ദാതാവായ സയൻസ് ആൻഡ് ടെക്നോളജി വകുപ്പും (DST)തമ്മിലുള്ള തർക്കത്തിന്റെ നേരിട്ടുള്ള ഫലമാണ്.
കഴിഞ്ഞ സെപ്തംബറിൽ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ISCAയ്ക്ക് ഫണ്ട് നിഷേധിച്ചിരുന്നു. ആരോപണം ഐസിഎസ്എ നിഷേധിച്ചു. ഫണ്ട് തടഞ്ഞതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ഇത് ഇരു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കി. ഹർജിയിൽ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല.
പരിപാടി കൃത്യസമയത്ത് നടത്താത്തത് ദൗർഭാഗ്യകരമാണെന്ന് ഐഎസ്‌സിഎ ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ വർമ പറഞ്ഞു, എന്നാൽ ഇത് സയൻസ് കോൺഗ്രസിന്റെ അവസാനമല്ലെന്ന് പറഞ്ഞു. “മാർച്ച് 31 ന് മുമ്പ് സയൻസ് കോൺഗ്രസ് സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സയൻസ് കോൺഗ്രസിനുള്ള സാമ്പത്തിക സഹായം പുനരാരംഭിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഈ വർഷത്തെ ഇവന്റിനുള്ള ധനസഹായം സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഭാവിയിലെ എല്ലാ പരിപാടികൾക്കും പിന്തുണയുണ്ടാകില്ലെന്ന് ഇതിനർത്ഥമില്ല. 2025ൽ ഷെഡ്യൂൾ ചെയ്യുന്ന സയൻസ് കോൺഗ്രസിന്റെ സഹകരണത്തിനായുള്ള ചർച്ചകൾ തുടരും, ” അദ്ദേഹം പറഞ്ഞു.
ഡി എസ് ടി നൽകുന്ന 5 കോടി രൂപ കൊണ്ടാണ് സയൻസ് കോൺഗ്രസിന്റെ ചെലവിന്റെ ഭൂരിഭാഗവും നടക്കുന്നത്. ശാസ്ത്രത്തിന്റെ പ്രോത്സാഹനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ചില സർക്കാർ ഓർഗനൈസേഷനുകളിൽ നിന്നും ഐസിഎസ്എ പണം സ്വീകരിക്കുന്നുണ്ട്. കൂടാതെ അതിലെ അംഗങ്ങളിൽ നിന്ന് സംഭാവനയായും കുറച്ച് പണം സ്വരൂപിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഗണ്യമായ തുകയല്ല.
ഇന്ത്യൻ സയൻസ് കോൺഗ്രസ് മാറ്റിവച്ചതെന്തിന്? കൂടുതൽ വായിക്കൂ...
Read More
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില് മലയാളി ഉള്പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.