scorecardresearch

അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നേവിയുടെ രക്ഷാദൗത്യം; കടൽക്കൊള്ളക്കാരിൽ നിന്നും 23 പാക്കിസ്ഥാനികളെ മോചിപ്പിച്ചു

ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 നെയും അതിലെ 23 പാകിസ്ഥാൻ പൗരന്മാരെയുമാണ് സങ്കീർണമായ ദൗത്യത്തിനൊടുവിൽ നാവികസേന മോചിപ്പിച്ചത്

ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 നെയും അതിലെ 23 പാകിസ്ഥാൻ പൗരന്മാരെയുമാണ് സങ്കീർണമായ ദൗത്യത്തിനൊടുവിൽ നാവികസേന മോചിപ്പിച്ചത്

author-image
WebDesk
New Update
Navy Rescue

സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിക്കപ്പെട്ട കപ്പലുകളായ ഐഎൻഎസ് സുമേധ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ഐഎൻഎസ് ത്രിശൂൽ എന്നിവയാണ് ദൗത്യം ഏറ്റെടുത്തത് (Source: X/@indiannavy)

ഡൽഹി: 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. അറബിക്കടലിൽ ഹൈജാക്ക് ചെയ്യപ്പെട്ട ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 നെയും അതിലെ 23 പാകിസ്ഥാൻ പൗരന്മാരെയുമാണ് സങ്കീർണമായ ദൗത്യത്തിനൊടുവിൽ നാവികസേന മോചിപ്പിച്ചത്.  കടൽക്കൊള്ളക്കാരെ കീഴടക്കിയതായി നാവികസേന ഔദ്യോഗികമായി അറിയിച്ചു.

Advertisment

വ്യാഴാഴ്ച വൈകുന്നേരത്തോടെ മത്സ്യബന്ധന കപ്പലിന് നേരെ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ നീക്കം ഉണ്ടായേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാവികസേന രക്ഷാദൗത്യം ആരംഭിച്ചത്. രണ്ട് യുദ്ധക്കപ്പലുകൾ കപ്പൽ തടസ്സപ്പെടുത്താൻ വഴിതിരിച്ചുവിട്ടു. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിക്കപ്പെട്ട കപ്പലുകളായ ഐഎൻഎസ് സുമേധ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ഐഎൻഎസ് ത്രിശൂൽ എന്നിവയാണ് ദൗത്യം ഏറ്റെടുത്തത്. 

ആ സമയത്ത്, മത്സ്യബന്ധന കപ്പൽ സൊകോട്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒമ്പത് സായുധ കടൽക്കൊള്ളക്കാർ കയറിയതായാണ് നാവികസേനയ്ക്ക് ലഭിച്ച വിവരം. വെള്ളിയാഴ്ച പുലർച്ചെ ഐഎൻഎസ് സുമേധ എഫ്വി അൽ കമ്പാറിനെ തടഞ്ഞുനിർത്തിയതായും പിന്നീട് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ഐഎൻഎസ് ത്രിശൂൽ ദൗത്യത്തിൽ ചേരുകയായിരുന്നുവെന്നും നാവികസേന അറിയിച്ചു.

Advertisment

12 മണിക്കൂറിലധികം നീണ്ട തന്ത്രപരമായ നടപടികൾക്ക് ശേഷമാണ് ഹൈജാക്ക് ചെയ്ത എഫ്‌വിയിലെ കടൽക്കൊള്ളക്കാർ കീഴടങ്ങാൻ തയ്യാറായത്. 23 പാകിസ്ഥാൻ പൗരൻമാരടങ്ങുന്ന മത്സ്യതൊഴിലാളി സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യൻ നേവൽ സ്പെഷ്യലിസ്റ്റ് ടീമുകൾ നിലവിൽ കപ്പലിന്റെ സാനിറ്റൈസേഷനും കടൽ ക്ഷമത പരിശോധനയും നടത്തിവരികയാണ്.

Read More

Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: