/indian-express-malayalam/media/media_files/2025/01/05/3uant5QtVYPgmpVndKd6.jpg)
ചിത്രം: എക്സ്
അഹമ്മദാബാദ്: പരിശീലന പറക്കലിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ധ്രുവ് ആണ് അപടത്തിൽപെട്ടത്. ഉച്ചയ്ക്ക് 12.10 മണിക്കാണ് അപകടമുണ്ടായതെന്ന് പോർബന്തർ പൊലീസ് സൂപ്രണ്ട് ഭഗീരത്‌സിൻഹ് ജഡേജ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മൂന്നു ഉദ്യോഗസ്ഥരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
VIDEO | A Coast Guard chopper crashed at Porbandar Airport killing three. More details are awaited.
— Press Trust of india (@PTI_News) January 5, 2025
(Source: Third party)
(Full video available on PTI Videos- https://t.co/dv5TRAShcC) pic.twitter.com/v7e4G7W1Yk
ഗതാഗതം, തിരച്ചിൽ, രക്ഷാപ്രവർത്തനം, മെഡിക്കൽ ഇവാക്വേഷൻ, രഹസ്യാന്വേഷണം തുടങ്ങി വിവിധ സൈനിക, സിവിലിയൻ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ധ്രുവ് ഹെലികോപ്റ്റർ 2002 മുതൽ സേവനത്തിലാണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത മൾട്ടി-റോൾ, ട്വിൻ എഞ്ചിൻ യൂട്ടിലിറ്റി ഹെലികോപ്റ്ററാണിത്.
#WATCH | Gujarat: Indian Coast Guard ALH Dhruv crashed in Porbandar, Gujarat during a routine training sortie.
— ANI (@ANI) January 5, 2025
(Visuals from Bhavsinhji Civil Hospital in Porbandar) https://t.co/XyM9Hatolapic.twitter.com/GjKLKWOKIn
കരസേനയും നാവികസേനയും വ്യോമസേനയും ഉൾപ്പെടെയുള്ള ഇന്ത്യൻ സായുധ സേനകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഹെലികോപ്റ്റർ കൂടിയാണിത്. നേപ്പാൾ, മൗറീഷ്യസ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുള്ള മോഡലുമാണിത്. ഹെലികോപ്റ്ററിൻ്റെ ദൃഢമായ രൂപകല്പനയും, വിശ്വാസ്യതയും തീവ്രമായ കാലാവസ്ഥയിൽ പോലും പ്രവർത്തിക്കാനുള്ള കഴിവും ശ്രദ്ധനേടിയിരുന്നു. എന്നാൽ പോർബന്തറിലുണ്ടാ അപകട കാരണം വ്യക്തമല്ല.
Read More
- ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം
- ബ്രഹ്മപുത്രയിൽ ലോകത്തെ ഏറ്റവുവലിയ ഡാം നിർമിക്കാൻ ചൈന; ആശങ്കയിൽ ഇന്ത്യ
- ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു; ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
- കുതിച്ച് പായാൻ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍; മണിക്കൂറില്‍ 180 കിമീ വേഗം
- യൂണിയൻ കാർബൈഡ് വിഷമാലിന്യത്തിനെതിരെ പ്രതിഷേധം: രണ്ട് പേർ തീ കൊളുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us