/indian-express-malayalam/media/media_files/rTA1wKIODnrBbbrfynox.jpg)
Express Photo: Vishal Srivastav
ഡൽഹി: സൈനികർക്കിടയിൽ ശാരീരിക നിലവാരം കുറയുന്നതും, ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും പരിഹരിക്കുന്നതിനായി ഒരു പുതിയ നയം നടപ്പിലാക്കി ഇന്ത്യൻ ആർമി. ഈ നയത്തിന്റെ ഭാഗമായി 30 ദിവസത്തിനുള്ളിൽ ഒരു പുരോഗതിയും ഇല്ലാത്ത അമിതഭാരമുള്ള ജീവനക്കാർക്ക് ശിക്ഷാ നടപടി ചുമത്തുക മാത്രമല്ല, നിലവിലുള്ളതിനേക്കാൾ അധിക പരിശോധനകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് പുറമെ ഓരോ വ്യക്തിക്കും ആർമി ഫിസിക്കൽ ഫിറ്റ്നസ് അസെസ്മെൻ്റ് കാർഡ് (APAC) പരിപാലനം നിർബന്ധമാക്കിയിട്ടുണ്ട്. കമാൻഡിംഗ് ഓഫീസർ ത്രൈമാസ പരീക്ഷകൾ കൈകാര്യം ചെയ്തിരുന്നതിന് പകരമായി, ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രിസൈഡിംഗ് ഓഫീസറായി നിയോഗിക്കും. കൂടാതെ ഓരോ ഉദ്യോഗസ്ഥരുടെ പേരിലും ഒരു എപിഎസി കാർഡ് ഉണ്ടാകും.
എല്ലാ കമാൻഡുകൾക്കും അയച്ച ഒരു കത്തിൽ, ഈ പുതിയ നയം ടെസ്റ്റിംഗ് പ്രക്രിയയിൽ ഏകീകൃതമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ഉദ്യോഗസ്ഥർ ശാരീരികമായി അയോഗ്യരാകുകയോ പൊണ്ണത്തടിയുള്ളവരോ ആയ കോഴ്സുകൾ, വിദേശ പോസ്റ്റിംഗുകൾ, ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് തുടങ്ങിയ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നു.
Read More:
- ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.