/indian-express-malayalam/media/media_files/uploads/2017/02/rajnath-singh759.jpg)
ഫയൽ ചിത്രം
ഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാൻ പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആരെങ്കിലും ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും സിംഗ് പറഞ്ഞു.
പാക്കിസ്ഥാനിൽ 20 പേരെ കൊലപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും “കെജിബിയും മൊസാദും പോലുള്ള ഏജൻസികളാണ് ഇന്ത്യയെ ഇക്കാര്യത്തിൽ പ്രകോപിപ്പിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ദി ഗാർഡിയൻ ദിനപത്രത്തിന്റ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഞങ്ങൾ 20 ഭീകരരെ കൊന്നുവെന്നാണോ നിങ്ങൾ പറഞ്ഞത്? പാകിസ്ഥാനിൽ നിന്നുള്ള ഏതെങ്കിലും തീവ്രവാദി ഇന്ത്യയ്ക്കെതിരായി പ്രവർത്തിക്കുകയോ ഇവിടെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ ഞങ്ങൾ തക്ക മറുപടി നൽകും. ഭീകരർ പാക്കിസ്ഥാനിലേക്ക് കടന്നാൽ ഞങ്ങൾ അവിടെ പോയി അവരെ കൊല്ലാനും മടിക്കില്ല.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ “ഘർ മേം ഗുസ് കെ മാറേംഗെ” എന്ന പരാമർശം ചൂണ്ടിക്കാണിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് തികച്ചും ശരിയാണെന്നും ഇന്ത്യയ്ക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. പാകിസ്ഥാനും ഇത് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യ അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. ഒരിക്കലും അക്രമത്തിന്റെ പാതയല്ല രാജ്യത്തിന്റേത്. അന്യരാജ്യത്തിന്റ് ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം.എന്നാൽ ആരെങ്കിലും ഇന്ത്യയെ തുടരെ പ്രകോപിപ്പിച്ചാലോ ഇവിടെ വന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്താലോ അവനെ വെറുതെ വിടില്ല. രാജ് നാഥ് സിംഗ് വ്യക്തമാക്കി.
Read More
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.