/indian-express-malayalam/media/media_files/sOTSRQFOcD64rj13AfWl.jpg)
News: കഴിഞ്ഞ കുറച്ച് മാസങ്ങളായി നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യാനുള്ള താൽപര്യം ഇന്ത്യയിൽ വർധിച്ചതായി കാണപ്പെടുന്നു. നിരവധി ട്രാവൽ ഏജന്റുമാര്‍ വിസ ലഭിക്കുന്നതിനുള്ള അന്വേഷണങ്ങളുമായി ഇന്ത്യയിലെ ഈ ചെറിയ സെൻട്രൽ അമേരിക്കൻ രാജ്യത്തിന്‍റെ പ്രതിനിധി ഓഫീസിനെ സമീപിച്ചിരുന്നു എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കി.
അടുത്തിടെ നടന്ന 'മനുഷ്യക്കടത്ത്' കേസും ഒരു ഉദാഹരണമായി കണക്കാക്കാം. 303 യാത്രക്കാരുമായി, എല്ലാ ഇന്ത്യൻ പൗരന്മാര്‍, നിക്കരാഗ്വയിലേക്ക് പോയ ലെജൻഡ് എയർലൈൻസിന്‍റെ ചാർട്ടേഡ് വിമാനം കഴിഞ്ഞയാഴ്ച ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരുന്നു.
എയർബസ് എ 340 യുണൈറ്റഡ് അറേബ്യൻ എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് പറന്നുയർന്ന് ഡിസംബർ 22 ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ടു. വത്രിയിൽ സാങ്കേതിക പ്രശ്നം കാരണം നിർത്തിയ വിമാനം, പ്രാദേശിക ഫ്രഞ്ച് ഭരണകൂടത്തിന് 'മനുഷ്യക്കടത്ത്' സംബന്ധിച്ച് അജ്ഞാതമായ സൂചന ലഭിച്ചതിനെത്തുടർന്ന് ഗ്രൗണ്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ (ഡിസംബർ 26) വത്രി വിമാനത്താവളത്തിൽ നിന്ന് വിമാനം മുംബൈയിലേക്ക് മടങ്ങി. 25 ഇന്ത്യക്കാർ അഭയം തേടി യൂറോപ്യൻ രാജ്യത്ത് തങ്ങിയിട്ടുണ്ട്.
എന്തു കൊണ്ടാണ് ആളുകൾ നിക്കരാഗ്വയിലേക്ക് പോകാൻ ശ്രമിക്കുന്നത്, അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഇമിഗ്രേഷൻ പ്രക്രിയ എങ്ങനെയായിരിക്കും?
ഇന്ത്യക്കാർ നിക്കരാഗ്വയിലേക്ക് പോകാൻ ശ്രമിക്കുന്നു എന്ന കാര്യം ചില ആശങ്കകളിലേക്ക് നയിക്കുന്നത് എന്തു കൊണ്ടാണ്?
നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവരിൽ ചിലർ യഥാർത്ഥ വിനോദസഞ്ചാരികളോ ബിസിനസ്സ് യാത്രക്കാരോ ആയിരിക്കാമെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും കാനഡയിലേക്കും അനധികൃതമായി പ്രവേശിക്കുന്നതിനുള്ള ഒരു സ്പ്രിംഗ്ബോർഡായി ഇത് അതിവേഗം ഉയർന്നു വരുന്നതായി ട്രാവൽ സെക്ടർ സ്രോതസ്സുകൾ പറയുന്നു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിന്‍റെ (സിബിപി) ലഭ്യമായ കണക്കുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ അനധികൃതമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 96,917 ഇന്ത്യക്കാർ അറസ്റ്റിലായി, ഇത് മുൻവർഷത്തേക്കാൾ 51.61 ശതമാനം കൂടുതലാണ്. ഇവരിൽ 41,770 ഇന്ത്യക്കാരെങ്കിലും മെക്സിക്കൻ അതിർത്തി കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
"നിക്കരാഗ്വയെ കുറിച്ച് ഞങ്ങൾക്ക് നിരവധി എന്‍ക്വയറികള്‍ ലഭിക്കുന്നുണ്ട്. ചിലത് യഥാർത്ഥ കേസുകൾ ആയിരിക്കാമെങ്കിലും, രാജ്യാന്തര യാത്രാ ചരിത്രമോ അല്ലെങ്കില്‍ അത് വളരെ കുറവോ ആയ ഒരു വ്യക്തി എല്ലാ സ്ഥലങ്ങളിൽ നിന്നും നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അത് സംശയം ജനിപ്പിക്കുന്നു. ആരുടെയും ഉദ്ദേശം പരിശോധിക്കാൻ കഴിയാത്തതിനാൽ ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല," ഒരു ഉറവിടം പറഞ്ഞു, പഞ്ചാബിലെ നിവാസികളിൽ നിന്നും ഗുജറാത്തിൽ നിന്നും ധാരാളം എന്‍ക്വയറികള്‍ വരുന്നുണ്ടെന്ന് ഒരു ഉറവിടം പറഞ്ഞു.
സമീപകാല യുഎഇ-നിക്കരാഗ്വ വിമാനത്തിന്‍റെ കേസിൽ, 70 ശതമാനം യാത്രക്കാരും പഞ്ചാബിൽ നിന്നുള്ളവരാണെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങൾ നേരത്തെ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു വലിയ സംഘം ഗുജറാത്തി യാത്രക്കാരായിരുന്നു.
നിക്കരാഗ്വയിൽ നിന്ന് വിസ നേടുന്നതിനുള്ള നടപടിക്രമം എളുപ്പമാണോ?
മറ്റ് ചില സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് നിക്കരാഗ്വയിലേക്ക് വിസ നേടുന്നതിനുള്ള നടപടിക്രമം വളരെ ബുദ്ധിമുട്ടാണ്. നിലവിലെ വിസ, ഇമിഗ്രേഷൻ നിയമങ്ങളെക്കുറിച്ച് പൊതുസഞ്ചയത്തിൽ വ്യക്തതയില്ലാത്തതിനാലാണ് അത്. നിക്കരാഗ്വയ്ക്ക് നിലവിൽ ഇന്ത്യയിൽ എംബസി ഇല്ല. നിക്കരാഗ്വയ്ക്ക് ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ നയതന്ത്ര ദൗത്യങ്ങൾ ഉള്ളൂ.
ഇന്ത്യയിൽ, നിക്കരാഗ്വയ്ക്ക് ഒരു ഓണററി കോൺസൽ ജനറൽ മാത്രമേയുള്ളൂ - ഡാബർ ഗ്രൂപ്പിന്‍റെ വിവേക് ബർമൻ - അദ്ദേഹത്തിന്‍റെ ഓഫീസിന് വിസ നൽകാനോ ബന്ധപ്പെട്ട രേഖകൾ ആധികാരികമാക്കാനോ പോലും അധികാരമില്ല എന്ന് ഇതിനെ കുറിച്ച് അറിയാവുന്ന ആളുകൾ പറയുന്നു. ഓണററി കോൺസൽ ജനറലിന്‍റെ ഓഫീസ് ജപ്പാനിലെ ടോക്കിയോയിലുള്ള നിക്കരാഗ്വൻ എംബസിയുമായി ഏകോപിപ്പിക്കുന്ന ഒരു പ്രതിനിധി ഓഫീസ് മാത്രമാണ്.
ഇന്ത്യയിൽ നിന്ന് നിക്കരാഗ്വയിലേക്ക് മുൻകൂർ വിസ ലഭിക്കാൻ വ്യവസ്ഥയില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കി. സാങ്കേതികമായി, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് നിക്കരാഗ്വയിൽ എത്തുമ്പോൾ വിസ ലഭിക്കാൻ അർഹതയുണ്ട്. എന്നിരുന്നാലും, നിക്കരാഗ്വൻ സർക്കാർ പൊതുസഞ്ചയത്തിൽ നയം വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ ആ പ്രക്രിയയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
അപ്പോൾ എങ്ങനെയാണ് ഇന്ത്യക്കാർ നിക്കരാഗ്വയിലെത്തുന്നത്?
ട്രാവൽ മേഖലയിലെ സ്രോതസ്സുകൾ പ്രകാരം, യുഎസ്, കാനഡ, യൂറോപ്പിലെ ഷെന്‍ഗണ്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വാലിഡ് വിസ കൈയ്യിലുള്ള ഇന്ത്യക്കാർക്ക് നിക്കരാഗ്വയിലെത്താനും ആവശ്യമായ വിസ ഫീസ് അടച്ച് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത 'വിസ ഓൺ അറൈവൽ' നേടാനും കഴിയും. എന്നിരുന്നാലും, ഈ രാജ്യങ്ങളിലേക്ക് സാധുവായ വിസ ഇല്ലാത്തവർ നിക്കരാഗ്വൻ ആഭ്യന്തര മന്ത്രാലയവുമായി നേരിട്ട് യാത്രാ അംഗീകാരത്തിനായി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
സാധുവായ യുഎസ്, കനേഡിയൻ, അല്ലെങ്കിൽ ഷെന്‍ഗണ്‍ വിസയുള്ള ആളുകൾക്ക് പോലും മുൻകൂർ യാത്രാ അംഗീകാരത്തിനായി അപേക്ഷിക്കാൻ ട്രാവൽ ഏജന്റുമാർ നിർദ്ദേശിക്കുന്നു, കാരണം ഇന്ത്യൻ പൗരന്മാർക്കുള്ള പ്രവേശന നിയമങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ നിക്കരാഗ്വയിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സങ്കീർണ്ണമാകും.
ഒരു ഭാഷാ തടസ്സവുമുണ്ട് - നിക്കരാഗ്വയിൽ സ്പാനിഷ് പ്രബലമായ ഭാഷയാണ്, അവിടെയുള്ള മിക്ക ആളുകൾക്കും ഇംഗ്ലീഷ് മനസ്സിലാകില്ല. കൂടാതെ, പരമ്പരാഗതമായി നിക്കരാഗ്വയിൽ ഇന്ത്യൻ സഞ്ചാരികളുടെ വലിയ ഒഴുക്ക് കണ്ടിട്ടില്ലാത്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പൊതുവേ അജ്ഞരായിരിക്കും എന്ന് കരുതപ്പെടുന്നു.
തെക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലെയും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും എല്ലാ പൗരന്മാർക്കും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കും ഈ പ്രശ്‌നങ്ങൾ സാധാരണയായി ഉണ്ടാകില്ല, കാരണം അവർക്ക് വിസയില്ലാതെ നിക്കരാഗ്വയിൽ പ്രവേശിക്കാം. നിക്കരാഗ്വയിലേക്ക് ഈ രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി സന്ദർശക പ്രവാഹമുണ്ട്.
നിക്കരാഗ്വയുടെ ഇന്ത്യയിലെ ഓണററി കോൺസൽ ജനറലിന്‍റെ ഓഫീസ്, ഈ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് നേരിട്ട് നിക്കരാഗ്വൻ ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാൻ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ വിശദാംശങ്ങൾ, പാസ്‌പോർട്ട് പകർപ്പുകൾ, യാത്രാവിവരണം, ഹോട്ടൽ ബുക്കിംഗുകൾ എന്നിവ മന്ത്രാലയത്തിന് ഇമെയിൽ വഴി അയയ്‌ക്കാനും 'വിസ ഓൺ അറൈവൽ' പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നല്‍കാനും പറയുന്നു. നിലവിൽ വിദേശത്തുള്ള ബർമനെ പ്രതികരണത്തിനായി ബന്ധപ്പെടാനായില്ല. അദ്ദേഹത്തിന് അയച്ച ഒരു ഇ-മെയിലിന് ഉത്തരം ലഭിച്ചില്ല.
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.