/indian-express-malayalam/media/media_files/2025/07/13/air-india-plane-crash-report-2025-07-13-20-48-39.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിൽ തെറ്റുപറ്റിയെന്ന് ആരോപണം ഉയർന്നതിനുപിന്നാലെ പ്രതികരണവുമായി ഇന്ത്യ. ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതായും ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
എല്ലാ മൃതദേഹങ്ങളും അങ്ങേയറ്റം പ്രൊഫഷണലിസത്തോടെയും മരിച്ചയാളുടെ അന്തസ്സിനെ മാനിച്ചുകൊണ്ടുമാണ് കൈകാര്യം ചെയ്തതെന്നും, നിലവിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് അധികാരികളുമായി ഏകോപനം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തിൽ കൊല്ലപ്പെട്ട യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിൽ ഗുരുതര പിഴവ് സംഭവിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോർട്ടു ചെയ്തിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളെ പ്രതിനിധീകരിക്കുന്ന വ്യോമയാന അഭിഭാഷകനെ ഉദ്ധരിച്ചായിരുന്നു ഡെയ്‌ലി മെയില്‍ റിപ്പോർട്ട് പുറത്തുവന്നത്.
Also Read: എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
ഒരു കുടുംബത്തിന് എത്തിച്ച ശവപ്പെട്ടിയിൽ അജ്ഞാത യാത്രക്കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ശവസംസ്കാര ചടങ്ങുകൾ റദ്ദാക്കേണ്ടിവന്നു എന്നായിരുന്നു ആരോപണം. മറ്റൊരു സംഭവത്തിൽ, ഒന്നിലധികം മൃതദേഹങ്ങൾ ഒറ്റ ശവപ്പെട്ടിയിൽ സൂക്ഷിച്ചതായും സംസ്‌കരിക്കുന്നതിന് മുമ്പ് അവ വേർപെടുത്തേണ്ടി വന്നതായും ആരോപണമുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾ യുകെയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയതെന്നാണ് വിവരം.
Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
ജൂൺ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴു പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
Read More: അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.