scorecardresearch

ഇന്ത്യയുടേത് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; നരേന്ദ്ര മോദി

രാജ്യത്തെ യുവാക്കൾ തൊഴിലന്വേഷകർ എന്ന തലത്തിൽ നിന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കൾ തൊഴിലന്വേഷകർ എന്ന തലത്തിൽ നിന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി

author-image
WebDesk
New Update
Narendra Modi | Pareeksha pe charcha

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ഇപ്പോൾ രാജ്യത്തെ സാമൂഹിക സംസ്‌കാരമായി മാറിയെന്നും മോദി പറഞ്ഞു

ഡൽഹി: 1.25 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും 110 യൂണികോണുകളും ഉള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യത്തെ യുവാക്കൾ തൊഴിലന്വേഷകർ എന്ന തലത്തിൽ നിന്നും  തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു. ആളുകളുടെ മാറുന്ന മാനസികാവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് മഹാകുംഭ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

Advertisment

ശരിയായ സമയത്ത് എടുക്കുന്ന ശരിയായ തീരുമാനങ്ങളിലൂടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഒരു റോഡ്മാപ്പ് ചാർട്ട് ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ഇപ്പോൾ രാജ്യത്തെ സാമൂഹിക സംസ്‌കാരമായി മാറിയെന്നും മോദി പറഞ്ഞു. തന്റെ മൂന്നാം വരവിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇന്ത്യയുടെ പുരോഗതിയിൽ സ്റ്റാർട്ടപ്പുകൾ വലിയ പങ്ക് വഹിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു.

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം നൂതന ആശയങ്ങൾക്ക് വേദി നൽകുകയും സംരംഭകരെയും സംരംഭങ്ങളെയും ധനസഹായവുമായി ബന്ധിപ്പിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികം സ്ത്രീകളാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യവൽക്കരിച്ച സാങ്കേതികവിദ്യയാണ്, അതിനാൽ ഉള്ളതും ഇല്ലാത്തതും എന്ന സിദ്ധാന്തത്തിന് ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

ഇടക്കാല ബജറ്റിൽ ഗവേഷണത്തിനും നവീകരണത്തിനുമായി പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് സൂര്യോദയ മേഖലകളെ സഹായിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Read More:

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: