scorecardresearch

കേരളത്തിന്റെ 'തനിയാവർത്തനം'; നയപ്രഖ്യാപന പ്രസംഗം ചുരുക്കി തമിഴ്നാട് ഗവർണറും

നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ഗവർണർ, ദേശീയഗാനത്തിന് മുൻപേ സഭ വിട്ടു

നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ഗവർണർ, ദേശീയഗാനത്തിന് മുൻപേ സഭ വിട്ടു

author-image
WebDesk
New Update
Governor-Tamil Nadu

ഫയൽ ചിത്രം

ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിൽ തമിഴ്നാട് നിയമസഭയിലും കേരളത്തിന് സമാനമായ സംഭവവികാസങ്ങൾ. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പാരമ്യത്തിലുള്ള ഗവർണർ ആർ എൻ രവി തന്റെ നയപ്രഖ്യാപന പ്രസംഗം മിനിറ്റുകളിലാക്കി ചുരുക്കി. തുടർന്ന് ഗവർണറുടെ സാന്നിധ്യത്തിൽ നിയമസഭാ സ്പീക്കർ എം അപ്പാവു നയപ്രഖ്യാപനത്തിന്റെ തമിഴ് പതിപ്പ് സഭയിൽ വായിച്ചു. എന്നാൽ നയപ്രഖ്യാപനത്തിലെ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച ഗവർണർ ദേശീയഗാനത്തിന് മുൻപേ സഭ വിട്ടു. 

Advertisment

കഴിഞ്ഞ വർഷത്തെ ഗവർണറുടെ നീക്കം പോലെ, ദേശീയ ഗാനം കേൾപ്പിക്കുന്നതിന് മുമ്പ് ഗവർണർ സഭ വിടുകയായിരുന്നു. ധാർമ്മികവും വസ്തുതാപരവുമായ കാരണങ്ങളിലുള്ള വിയോജിപ്പുകൾ ഉദ്ധരിച്ച് പ്രസംഗത്തിന്റെ ഭാഗങ്ങൾ വായിക്കാൻ രവി വിസമ്മതിച്ചതോടെ, സ്പീക്കർ എം അപ്പാവു അതിന്റെ തമിഴ് വിവർത്തനം മുഴുവനായി വായിച്ചു, നയപ്രഖ്യാപനത്തിൽ എം കെ സ്റ്റാലിൻ സർക്കാരിന്റെ നേട്ടങ്ങളും വെല്ലുവിളികളും ജാതി സെൻസസിനുള്ള ആഹ്വാനവും കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ അഭാവവും വ്യക്തമാക്കിയിരുന്നു. 

നിയമസഭയുടെ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകിയ സ്പീക്കർ, അത് സവർക്കറിന്റേയും ഗോഡ്‌സെയുടെയും പാത പിന്തുടരുന്നവരെക്കാൾ താഴ്ന്നതല്ലെന്നും ഊന്നിപ്പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് സർക്കാരുമായുള്ള തർക്കത്തിനിടയിൽ തന്റെ നയപ്രഖ്യാപന പ്രസംഗം രണ്ട് മിനിറ്റിൽ താഴെയാക്കി ചുരുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് സമാനമായിരുന്നു തമിഴ്നാട് ഗവർണറുടേയും നടപടി. 

"വീണ്ടും പാസാക്കിയ ബില്ലുകൾ" അംഗീകരിക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതിയെ സമീപിച്ച സ്റ്റാലിൻ സർക്കാരുമായി ഗവർണർ നിരന്തരം തർക്കത്തിലായിരുന്നു. മൂന്ന് വർഷമായി ഗവർണർ എന്താണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇഡിയിൽ നിന്ന് നടപടി നേരിട്ട മന്ത്രി സെന്തിൽ ബാലാജിയെ പിരിച്ചുവിടാൻ ഉത്തരവിട്ടതിലൂടെയും ഗവർണർ സർക്കാരുമായി കൊമ്പുകോർത്തിരുന്നു. 

"തമിഴ് തായ് വഴുത്ത്" എന്ന തമിഴ് ഗാനത്തിന് ശേഷം രാവിലെ 10 മണിക്ക് ആരംഭിച്ച രവിയുടെ അഭിസംബോധന പുതുവർഷത്തിനായുള്ള പതിവ് ആശംസകളോടെയാണ് ആരംഭിച്ചത്. ഗവർണർ ഗവൺമെന്റിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്താൻ ബഹുമാനപ്പെട്ട തമിഴ് കവി-സന്യാസി തിരുവള്ളുവരെ അനുസ്മരിച്ചു. എന്നിരുന്നാലും, അദ്ദേഹം തന്റെ പ്രസംഗം വെട്ടിച്ചുരുക്കിക്കൊണ്ട് താൻ വിയോജിക്കുന്ന ഭാഗങ്ങൾ വായിക്കുന്നത് "ഭരണഘടനാപരമായ പരിഹാസം" ആകുമെന്ന് പറഞ്ഞു.

Advertisment

തന്റെ "വിയോജിപ്പുകൾ" കൂടാതെ, സെഷന്റെ മുമ്പും അവസാനവും ദേശീയ ഗാനം ആലപിക്കണമെന്ന തന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന സർക്കാർ അവഗണിച്ചതായും രവി പരാതിപ്പെട്ടു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസമുണ്ടെങ്കിലും സംസ്ഥാനത്തെ പരമോന്നത പദവി വഹിക്കുന്ന ഗവർണറെ മുഖ്യമന്ത്രിയും എംഎൽഎമാരും ബഹുമാനിക്കുന്നുണ്ടെന്നും സ്പീക്കർ അപ്പാവു പറഞ്ഞു. “ഈ സെഷൻ മാന്യമായി നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നിരുന്നാലും, ഞാൻ ഗവർണറെ വിനയപൂർവ്വം അറിയിക്കട്ടെ: നിങ്ങൾ നിങ്ങളുടെ മനസ്സ് തുറന്നുപറഞ്ഞു. അഭൂതപൂർവമായ വെള്ളപ്പൊക്ക സമയത്ത് സാമ്പത്തിക സഹായം ലഭിക്കാത്തതാണ് ഞങ്ങളുടെ ആശങ്ക. ആയിരക്കണക്കിന് കോടികളുള്ള പിഎം കെയർസ് ഫണ്ടിന് കണക്കില്ല. നിങ്ങളുടെ സഹായത്തോടെ 50,000 കോടി രൂപയെങ്കിലും അനുവദിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് ഗുണം ചെയ്യുമായിരുന്നു,” അപ്പാവു പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പ്രസംഗത്തിൽ നിന്ന് ബി ആർ അംബേദ്കർ ഉൾപ്പെടെ നിരവധി പേരുകൾ രവി ഒഴിവാക്കിയത് ഗവർണറുടെ "അഭംഗുരം നിറഞ്ഞ" പ്രസംഗത്തിന് പകരം സർക്കാർ അംഗീകരിച്ച ഒരു പ്രമേയം തയ്യാറാക്കാൻ മുഖ്യമന്ത്രി സ്റ്റാലിനെ പ്രേരിപ്പിച്ചിരുന്നു. ഡിഎംകെയുടെ ദ്രാവിഡ മോഡൽ സർക്കാരിനെയും പെരിയാർ, മുൻ മുഖ്യമന്ത്രിമാരായ കെ കാമരാജ്, സി എൻ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ നേതാക്കളുടെ പേരുകളുള്ളവയെയും പുകഴ്ത്തിയുള്ള ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയിരുന്നു.

Read More

Mk Stalin Tamil Nadu Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: