scorecardresearch

ഇന്ത്യൻ നാവികസേനയുടെ മൂന്ന് നാൾ നീണ്ട പരിശ്രമം; കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ശ്രീലങ്കൻ കപ്പൽ രക്ഷപ്പെടുത്തി

മൂന്ന് കടൽക്കൊള്ളക്കാർ സീഷെൽസ് കോസ്റ്റ് ഗാർഡിന് കീഴടങ്ങി, കപ്പലിലെ ആറ് ക്രൂ അംഗങ്ങളും സുരക്ഷിതർ

മൂന്ന് കടൽക്കൊള്ളക്കാർ സീഷെൽസ് കോസ്റ്റ് ഗാർഡിന് കീഴടങ്ങി, കപ്പലിലെ ആറ് ക്രൂ അംഗങ്ങളും സുരക്ഷിതർ

author-image
WebDesk
New Update
Navy

ഫയൽ ചിത്രം(ഇന്ത്യൻ നേവി)

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ശ്രീലങ്കൻ മത്സ്യബന്ധന കപ്പൽ സെയ്ഷെൽസ് പ്രതിരോധ സേനയുടെയും ശ്രീലങ്കൻ നാവികസേനയുടെയും സഹകരണത്തോടെ തടഞ്ഞുനിർത്തി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. മൂന്ന് കടൽക്കൊള്ളക്കാർ സീഷെൽസ് കോസ്റ്റ് ഗാർഡിന് കീഴടങ്ങിയതായും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പൽ സീഷെൽസിലെ മാഹിയിലേക്ക് കൊണ്ടുപോകുമെന്നും നാവികസേന അറിയിച്ചു.

Advertisment

സൊമാലിയയിലെ മൊഗാദിഷുവിൽ നിന്ന് ഏകദേശം 955 നോട്ടിക്കൽ മൈൽ കിഴക്കായി ശ്രീലങ്കൻ പതാക ഘടിപ്പിച്ച മൾട്ടി-ഡേ ഫിഷിംഗ് ട്രോളർ ലോറെൻസോ പുത്ത 04 ആണ് ഹൈജാക്ക് ചെയ്തതായിറിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി 27 നാണ് മൂന്ന് കടൽക്കൊള്ളക്കാർ മത്സ്യബന്ധന ട്രോളറിൽ കയറി കപ്പൽ പിടിച്ചെടുത്തത്. ജനുവരി 28 ന് നാവികസേന ഐഎൻഎസ് ശാരദയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുകയും ഹൈജാക്ക് ചെയ്ത മത്സ്യബന്ധന കപ്പൽ കണ്ടെത്തുന്നതിനും തടയുന്നതിനും ഹേൽ സീ ഗാർഡിയനെ ചുമതലപ്പെടുത്തുകയും ചെയ്തു.

“കൂടാതെ, ന്യൂ ഡൽഹിയിലെ ഇന്ത്യൻ ഓഷ്യൻ റീജിയണിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിലെ ശ്രീലങ്ക, സീഷെൽസ് ഇന്റർനാഷണൽ ലെയ്‌സൻ ഓഫീസർമാർ മുഖേന കാര്യക്ഷമമായ പ്രവർത്തന ഏകോപനവും വിവരങ്ങൾ പങ്കിടലും നടന്നിരുന്നു. 29-ന് സീഷെൽസ് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ എസ്‌സിജിഎസ് ടോപാസ് തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പൽ തടഞ്ഞുവെന്നും നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യൻ നാവികസേന നടത്തുന്ന മൂന്നാമത്തെ വിജയകരമായ ആന്റി പൈറസി ഓപ്പറേഷനാണിത്.
തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അൽ നഈമിയിൽ നടത്തിയ ഓപ്പറേഷനിൽ 11 സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് 19 പാകിസ്ഥാൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച, ഐഎൻഎസ് സുമിത്ര ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പൽ എഫ്വി ഇമാനിലെ കടൽക്കൊള്ള ശ്രമം പരാജയപ്പെടുത്തി, അതിലെ 17 ജീവനക്കാരുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കി.

Advertisment

കഴിഞ്ഞ വർഷം ഡിസംബർ മുതൽ അറബിക്കടലിൽ നടന്ന കടൽക്കൊള്ള, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണം എന്നിങ്ങനെയുള്ള കടൽ സംഭവങ്ങളുടെ പരമ്പരയിൽ ഏറ്റവും പുതിയതാണ് ഇപ്പോഴത്തേത്. കഴിഞ്ഞയാഴ്ച മാർഷൽ ദ്വീപുകളുടെ എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയ്ക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു.

ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ചെന്നൈ, തൽവാർ ക്ലാസ് ഫ്രിഗേറ്റ് എന്നിവയുൾപ്പെടെ 10-12 യുദ്ധക്കപ്പലുകൾ നിലവിൽ അറബിക്കടലിൽ ഇന്ത്യൻ നാവികസേന വിന്യസിച്ചിട്ടുണ്ട്. നാവികസേനയുടെ P8I മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, MQ-9B പ്രെഡേറ്റർ ഡ്രോണുകൾ, ഡോർണിയർ എയർക്രാഫ്റ്റുകൾ എന്നിവയും ഈ മേഖലയിൽ കൂടുതൽ നിരീക്ഷണം നടത്തുന്നുണ്ട്.

ReadMore:

IndianNavy Sri Lanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: