/indian-express-malayalam/media/media_files/m8BeDP9STwyUAjbBTXYD.jpg)
ക്ഷേത്രത്തിലെ പ്രധാന പൂജാരിമാർ ചേർന്ന് നടത്തിയ 'സൂര്യ തിലകം' ചടങ്ങ് ഏകദേശം നാല് മിനിറ്റ് നീണ്ടുനിന്നു
അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തിൽ രാം ലല്ലക്ക് സൂര്യാഭിഷേകം. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, രാമനവമിയെന്നാൽ തിന്മയുടെ മേൽ നന്മയുടെയും അനീതിയുടെ മേൽ നീതിയുടെയും വിജയമാണ്. ക്ഷേത്രത്തിലെ പ്രധാന പൂജാരിമാർ ചേർന്ന് നടത്തിയ 'സൂര്യ തിലകം' ചടങ്ങ് ഏകദേശം നാല് മിനിറ്റ് നീണ്ടുനിന്നു. അയോധ്യയിലുടനീളം 100 ഓളം സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ എൽഇഡി സ്‌ക്രീനുകളിൽ സൂര്യ തിലക് ചടങ്ങ് സംപ്രേക്ഷണം ചെയ്തു.
സൂര്യരശ്മികൾ രാം ലല്ലയുടെ മുഖത്ത് നേരിട്ട് നാല് മിനിറ്റ് നേരം പ്രകാശിക്കുന്നതാണ് സൂര്യ തിലക് ചടങ്ങ്. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (സിബിആർഐ) മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ജോലി നടപ്പാക്കുന്നതെന്ന് ക്ഷേത്രത്തിലെ ട്രസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ രണ്ട് കണ്ണാടികളും ഒരു ലെൻസും സ്ഥാപിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടിയിൽ നിന്ന് സൂര്യപ്രകാശം അതിന് മേൽ പതിക്കും. ഇവ പ്രതിഫലിപ്പിക്കുന്ന കിരണങ്ങൾ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയിൽ തിലകം സൃഷ്ടിക്കും," ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലേക്കോ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിലേക്കോ നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കാൻ മാർഗമില്ലാത്തതിനാൽ, കണ്ണാടികളിലൂടെയും ലെൻസിലൂടെയും വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യരശ്മികൾ പതിപ്പിക്കാൻ ഒപ്‌റ്റോമെക്കാനിക്കൽ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ഈ ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനം ഉപയോഗിച്ച്, എല്ലാ വർഷവും രാമനവമി ദിനത്തിൽ വിഗ്രഹത്തിൽ 'സൂര്യതിലകം' ചാർത്തും.
“ആദ്യമായി, എല്ലാവർക്കും രാമനവമി ആശംസകൾ നേരാൻ ഞാൻ ആഗ്രഹിക്കുന്നു. രാം ലല്ലയുടെ ഇന്നത്തെ വസ്ത്രം പ്രത്യേകം ഡിസൈൻ ചെയ്തതാണ്. വസ്ത്രം ഉണ്ടാക്കാൻ ഞങ്ങൾ 'പീതാമ്പർ' (മഞ്ഞ അങ്കി), ഖാദി, കൈത്തറി എന്നിവ ഉപയോഗിച്ചു. വസ്ത്രനിർമ്മാണത്തിൽ 'വൈഷ്ണോ' വിഭാഗത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നൂലുകളാണ് വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്". വിഗ്രഹത്തിന്റെ പ്രത്യേക വസ്ത്രം രൂപകൽപന ചെയ്ത മനീഷ് ത്രിപാഠി പിടിഐയോട് പറഞ്ഞു.
Read More
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.