scorecardresearch

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 36 ആയി ഉയർന്നു, നൂറോളം പേർ ആശുപത്രിയിൽ

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം

author-image
WebDesk
New Update
TN kallakurichi hooch tragedy

ആശുപത്രികളില്‍ ചികിത്സയിലുള്ള ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. കർണപുരത്തെ വിഷമദ്യ ദുരന്തത്തില്‍ ഇന്ന് രാവിലെ വരെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94 ആയി. ഇതിൽ 3 പേരുടെ നില വളരെ മോശമാണ്.

Advertisment

ഇവരെ കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി ജിബ്മർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഇന്ന് ഉച്ചയോടെ കള്ളക്കുറിച്ചിയിലേക്ക് എത്തും. ഈ സംഭവം തമിഴ്‌നാട്ടിലുടനീളം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ദുരിതാശ്വാസമായി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് 50,000 രൂപയും അടിയന്തര സഹായമായി നൽകും.

മന്ത്രിമാരായ എ.വി. വേലുവും എം. സുബ്രഹ്മണ്യനും കള്ളക്കുറിച്ചിയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിക്കുന്നുണ്ട്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഇന്ന് കള്ളകുറിച്ചിയിൽ ആശുപത്രിയിൽ കഴിയുന്നവരെ നേരിട്ട് കാണും.

Advertisment

തമിഴ്നാട് സർക്കാർ കളക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി എം.എസ്. പ്രശാന്തിനെ പുതിയ കളക്ടറായി നിയമിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് സമൈസിങ് മീണയെയാണ് സസ്പെൻഡ് ചെയ്തത്. രജത് ചതുർവേദിയെ പുതിയ എസ്.പിയായി നിയമിച്ചു. ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ ഉൾപ്പെട്ടതെന്നാണ് വിവരം.

"കള്ളക്കുറിച്ചി ജില്ലയിൽ ഏഴ് എസ്‌പിമാരേയും 1000 പൊലീസുകാരേയും ഇപ്പോൾ ഡ്യൂട്ടിയിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഞങ്ങൾക്ക് ഒരു ഹെൽപ്പ് ഡെസ്‌കുണ്ട്, ആർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാം. മൃതദേഹങ്ങൾ സുരക്ഷിതമായി അയച്ചു. കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി," സേലം റേഞ്ച് ഡിഐജി ഉമ പറഞ്ഞു.

വ്യാജ മദ്യം വിതരണം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചത്. ഇതിന് ശേഷം മദ്യം കുടിച്ചവരെല്ലാം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മദ്യത്തിൽ മീഥെയ്ൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു.

Read More

Liquor Tragedy Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: