scorecardresearch

'ഞാൻ പഞ്ചഗവ്യം കഴിക്കാറുണ്ട്;' ഗോമൂത്ര പരാമർശത്തിൽ കൂടുതൽ വാദങ്ങളുമായി മദ്രാസ് ഐഐടി ഡയറക്ടർ

യുഎസിൽ പ്രസിദ്ധീകരി ചില പ്രബന്ധങ്ങളിൽ ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി പറഞ്ഞു

യുഎസിൽ പ്രസിദ്ധീകരി ചില പ്രബന്ധങ്ങളിൽ ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി പറഞ്ഞു

author-image
WebDesk
New Update
Cow Urine, IIT Madras Director V Kamakoti

ചിത്രം: എക്സ്

ചെന്നൈ: ഗോമൂത്രത്തിൻ്റെ "ഔഷധഗുണങ്ങളെ" പ്രകീർത്തിച്ചുകൊണ്ടുള്ള പരാമർശത്തിൽ കൂടുതൽ വാദങ്ങളുമായി മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി. യുഎസിൽ പ്രസിദ്ധീകരിച്ച ചില പ്രബന്ധങ്ങളിൽ ഗോമൂത്രത്തിന്റെ ശാസ്ത്രീയ വശങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും രോഗാണുനാശന ഗുണങ്ങളെ കുറിച്ച് പഠനം വ്യക്തമാക്കുന്നുവെന്നും കാമകോടി പറഞ്ഞു.

Advertisment

ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന 'പഞ്ചഗവ്യം' താൻ കഴിക്കാറുണ്ടെന്ന് കാമകോടി പറഞ്ഞു. 'ഗോമൂത്രത്തെ കുറിച്ച് യുഎസിൽ അഞ്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോമൂത്രത്തിന്റെ ആന്റീ- ബാക്ടീരിയൽ, ആന്റീ- ഫങ്കൽ, ആന്റി- ഇൻഫ്ലമേറ്ററി ഗൂണങ്ങൾ ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് ഞാൻ പറഞ്ഞതും,' കാമകോടി പറഞ്ഞു.

'പഞ്ചഗവ്യ ഘൃതം' എന്ന പേരിൽ ആമസോണിൽ ഒരു ഉൽപ്പന്നം പോലും ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ഗോമൂത്രം ആയുർവേദത്തിൻ്റെയും ഇന്ത്യൻ വൈദ്യശാസ്ത്രത്തിൻ്റെയും ഭാഗമാണ്. ഇപ്പോൾ ഇതൊരു രാഷ്ട്രീയ വിവാദമാണ്. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറഞ്ഞത് തികച്ചും ശാസ്ത്രീയമായ കാര്യങ്ങളാണ്. അത് പഠനങ്ങളിൽ വ്യക്തമാണ്.' തന്റെ പരാമർശങ്ങൾക്ക് ലഭിച്ച മാധ്യമശ്രദ്ധ, ഇന്ത്യൻ സ്‌കൂൾ ഓഫ് മെഡിസിൻ്റെ പ്രസക്തി ഉയർത്തിക്കാട്ടാനുള്ള അവസരമായി കാണുന്നുവെന്നും കാമകോടി പറഞ്ഞു.

മാട്ടുപ്പൊങ്കലിനോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന ഗോപൂജ പരിപാടിയിലായിരുന്നു ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ചുള്ള വിവാദ പരാമർശം കാമകോടി നടത്തിയത്. പണ്ട് കടുത്ത പനി ബാധിച്ചപ്പോൾ ഒരു സന്യാസി ഗോമൂത്രം കുടിച്ച് സുഖം പ്രാപിച്ചുവെന്നും ഗോമൂത്രം ആന്‍റി-ബാക്‌ടീരിയൽ, ആന്റി- ഫങ്കൽ, ദഹന ഗുണങ്ങൾ ഉള്ളതാണെന്നും കാമകോടി പറഞ്ഞിരുന്നു. പരാമർശം വിവാദമായതിനു പിന്നാലെ കാമകോടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Read More

Advertisment
Cow Madras Iit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: