/indian-express-malayalam/media/media_files/2025/06/09/9bXI6j3WufbmXPPC4Bul.jpg)
ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ (ഫൊട്ടൊ-എക്സ്)
ഗാസ: ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെന്റ് (എം.ഇ.പി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ള സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ സൈന്യം തടഞ്ഞത്.
Also Read:ഗാസയിൽ ഹമാസ് വിരുദ്ധ സംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്; സ്ഥിരീകരിച്ച് ഇസ്രായേൽ
ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷൻ (എഫ്.എഫ്.സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്നു തടഞ്ഞ സഹായ ബോട്ട്. 'മാഡ്ലീൻ' എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലിൽ പലസ്തീൻ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ജൂൺ ആറിനാണ് കപ്പൽ സിസിലിയിൽ നിന്ന് പുറപ്പെട്ടത്.
Also Read:നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
തിങ്കളാഴ്ച വൈകുന്നേരം ഇസ്രയേൽ സൈനികർ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഫ്രീഡം ഫ്‌ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇന്ന് രണ്ട് മണിയോടെ സൈന്യം അറസ്റ്റ് ചെയ്തതായി മൈക്രോ-ബ്ലോഗിംഗിന്റെ എക്‌സ് പോസ്റ്റിൽ പറയുന്നു.
Also Read:നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ്; അമേരിക്കയിൽ റെയ്ഡുകൾ തടഞ്ഞ് പ്രതിഷേധം
ഇസ്രയേൽ സൈന്യം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും, ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂ അംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതുമായ ഒരു ഒരു വീഡിയോ ഇസ്രയേലി വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സൈന്യം സഹായ ബോട്ട് തടഞ്ഞതെന്നാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. ഗാസയിലേക്കുളള സഹായം മാനുഷിക പരിഗണനയോടെ തന്നെ കൈമാറുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Read More
അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.