/indian-express-malayalam/media/media_files/ne1qGiRrshzYYXhBmOpR.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഹൈദരാബാദ്: തെലങ്കാനയിലെ തൂപ്രാൻ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് തിങ്കളാഴ്ച രാവിലെ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ പരിശീലകനും മറ്റൊരു യാത്രക്കാരനും മരിച്ചു. ദുണ്ടിഗൽ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് രാവിലെ പറന്നുയർന്ന വിമാനം തുപ്രാനടുത്തുള്ള റാവേലി പ്രദേശത്ത് പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൂപ്രാൻ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു ചെറുകിട റിയൽ എസ്റ്റേറ്റ് സൈറ്റിൽ രാവിലെ 8.34നാണ് സംഭവം നടന്നതെന്ന് മേഡക് പൊലിസ് സൂപ്രണ്ട് രോഹിണി പ്രിയദർശിനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "മറ്റാർക്കും അപകടങ്ങൾ സംഭവിച്ചിട്ടില്ല. ദുണ്ടിഗലിൽ നിന്നുള്ള വ്യോമസേനാ സംഘം അന്വേഷണം നടത്തുകയാണ്," പ്രിയദർശിനി പറഞ്ഞു.
ഇന്ന് രാവിലെ ഹൈദരാബാദിലെ എഎഫ്‌എയിൽ നിന്നുള്ള പതിവ് പരിശീലനത്തിനിടെ, ഒരു പിലാറ്റസ് പിസി 7 എംകെ ഐഎൽ ട്രെയിനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ന്യൂഡൽഹിയിലെ ഐഎഎഫ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. സാധാരണക്കാരുടെ ആരുടെയും ജീവിതത്തിനോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
#WATCH | A Pilatus PC 7 Mk II aircraft met with an accident today morning during a routine training sortie from AFA, Hyderabad. Both pilots onboard the aircraft sustained fatal injuries. No damage to any civil life or property has been reported: Indian Air Force officials https://t.co/EbRlfdILfgpic.twitter.com/Eu65ldloo6
— ANI (@ANI) December 4, 2023
അപകടത്തിന്റെ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read More Related News Stories
- ഈ പാവം പൊയ്ക്കോട്ടെ; ചെന്നൈ മഴയിൽ റോഡിലിറങ്ങി മുതല, വീഡിയോ
- മുഖ്യമന്ത്രി പിന്നിൽ; ഉപമുഖ്യമന്ത്രിയും മന്ത്രിമാരും തോറ്റു; സോറാം പീപ്പിൾസ് മൂവ്മെന്റ് ഭരണത്തിലേക്ക്:
- കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ സഖ്യത്തിൽ അസന്തുഷ്ടിയും അസംതൃപ്തിയും: ‘ദുർബലമായ കണ്ണി... കോൺഗ്രസ് നില മെച്ചപ്പെടുത്താൻ ഇനി കഠിനമായി അധ്വാനിക്കണം’
- ഓരോ ബൂത്തിലും 51 ശതമാനം വോട്ട് വിഹിതം പിടിക്കണം, മധ്യപ്രദേശിൽ വിജയം കണ്ട അമിത് ഷായുടെ തന്ത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us