/indian-express-malayalam/media/media_files/py3vOIoEuVS2zpAfkehj.jpg)
ഇന്ത്യൻ എക്സപ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം
ഡിസ്പൂർ: അസമിലെ ഒരു വിഭാഗം മുസ്ലീം ജനതയെ വിദ്വേഷകരിൽ നിന്ന് ഹിന്ദുക്കളുമായി സഹകരിച്ചു ജീവിക്കാൻ കഴിയുന്നവരാക്കി മാറ്റാനായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് തങ്ങൾ രാജ്യത്തിന് മുന്നിൽ വെക്കുന്ന ആസാം മാതൃകയാണെന്നും വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ 22 എണ്ണിത്തിലെങ്കിലും എൻഡിഎ മുന്നണി വിജയിക്കുമെന്നും ഹിമന്ത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ എക്സപ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ 22 എണ്ണമെങ്കിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ നേടും. പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിന്റെ ഏറ്റവും വലിയ ആഘാതം ആസാമിൽ കണ്ടിരുന്നു. അതിനാൽ തന്നെ അത് നടപ്പാക്കുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. കാരണം നിയമത്തെ കുറിച്ച് നേരത്തെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നുവെന്നും സിഎഎ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
"ഞാൻ അധികാരമേറ്റ ശേഷം ഭയം അകറ്റാൻ ഞങ്ങൾ ഔപചാരികവും അനൗപചാരികവുമായ പരിപാടികൾ നടത്തി. സിഎഎ യാഥാർത്ഥ്യമാണെന്നും താമസിയാതെ നടക്കാനിരിക്കുന്നപ്പാക്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എന്നോട് സ്വകാര്യമായി അറിയിച്ചിരുന്നു. തുടർന്ന് സിഎഎ അസമിന്റെ ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തില്ലെന്ന് ഞങ്ങൾ വലിയൊരു വിഭാഗത്തെ ബോധ്യപ്പെടുത്തി" ഹിമന്ത പറഞ്ഞു.
എന്നാൽ സിഎഎ അംഗീകരിക്കാത്ത ആളുകൾ ഇപ്പോഴുമുണ്ടെന്ന് സമ്മതിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ അപ്പോഴും അവർ അസമിലെ വികസനത്തെ അഭിനന്ദിക്കുന്നു, കഴിഞ്ഞ തവണത്തെപ്പോലെ ഒരു പ്രക്ഷോഭം സംസ്ഥാനത്തെ വികസനത്തെ അതിനെ ബാധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതിനാൽ നിയമപരമായ പ്രതിവിധി തേടുന്നതിന് അവർക്കിടയിൽ വിശാലമായ യോജിപ്പുണ്ടായി. ഇതാണ് കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ഉണ്ടാക്കിയ സമവായമെന്നും അദ്ദേഹം പറഞ്ഞു.
"ആസാമിൽ ഒരു ക്യാമ്പിലും ബംഗാളി ഹിന്ദുവില്ല. രണ്ട് വർഷത്തിൽ കൂടുതൽ ആരെയും ക്യാമ്പിൽ തടങ്കലിൽ വയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അതിനാൽ, ഞങ്ങൾ ആരെയെങ്കിലും ഒരു ക്യാമ്പിൽ പാർപ്പിച്ചിട്ടുണ്ടെങ്കിൽ, ബംഗ്ലാദേശ് അവരെ സ്വീകരിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അവരെ വിട്ടയക്കണം..അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടാകില്ല, പക്ഷേ അവർ സ്വതന്ത്രരാണ്. ക്യാമ്പുകളിൽ വളരെ കുറച്ച് ആളുകൾ ഉണ്ടായിരിക്കാം" സിഎഎയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Read More
- 'ഏകാധിപത്യം,' പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി: അരവിന്ദ് കെജ്രിവാൾ
- ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു
- പ്രജ്വല് രേവണ്ണ നാട്ടിലേക്ക്; ഉടൻ കീഴടങ്ങുമെന്ന് വീഡിയോ സന്ദേശം
- അടുത്ത സർക്കാർ രൂപീകരിക്കും; ഇതിനകം തന്നെ ഭൂരിപക്ഷം സീറ്റുകൾ ഉറപ്പിച്ച് കഴിഞ്ഞെന്ന് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.