/indian-express-malayalam/media/media_files/2025/01/23/AoYoCLmnxIKwooV5ckDR.jpg)
ഗുരുമൂർത്തി, വെങ്കട മാധവി
ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു.
ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരു ഘട്ടത്തിൽ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു.
ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുമായി ഇന്ന് തന്നെ പൊലീസ് തടാകത്തിലേക്ക് പോകുമെന്നും മൃതദേഹ ഭാഗങ്ങൾക്കായി പരിശോധന തുടങ്ങുമെന്നുമാണ് വിവരം.13 വര്‍ഷം മുമ്പാണ് ഇയാള്‍ വെങ്കട മാധവിയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്.
Read More
- മണിപ്പൂരിൽ ബിജെപി സർക്കാരിന് പിന്തുണ പിൻവലിച്ച് ജെഡിയു? തീരുമാനം തള്ളി ദേശിയ നേതൃത്വം
- 'ഐക്യവും സഹകരണവും തുടരണം'; ട്രംപിന് ആശംസയുമായി മോദി
- അതിർത്തിയിൽ അടിയന്തരാവസ്ഥ: ട്രാൻസ്ജെൻഡേഴ്സിനെ തള്ളി; നയം വ്യക്തമാക്കി ട്രംപ്
- Donald Trump Inauguration: അമേരിക്കയുടെ 47-ാം പ്രസിഡന്റ്; ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു
- ആർ.ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണംവരെ ജീവപര്യന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us