scorecardresearch

മണിപ്പൂരിൽ ബിജെപി സർക്കാരിന് പിന്തുണ പിൻവലിച്ച് ജെഡിയു? തീരുമാനം തള്ളി ദേശിയ നേതൃത്വം

പിന്തുണ പിൻവലിച്ചിട്ടില്ലെന്നും എംഎൽഎ നാളെ ഡൽഹിയിലെത്തി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നും അബ്ദുൾ നസീറിനോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

പിന്തുണ പിൻവലിച്ചിട്ടില്ലെന്നും എംഎൽഎ നാളെ ഡൽഹിയിലെത്തി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നും അബ്ദുൾ നസീറിനോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

author-image
WebDesk
New Update
Manipur Chief Minister Biren Singh, Bihar CM Nitish Kumar

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ഗുവാഹത്തി: മണിപ്പൂരിൽ ബിരേൻ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ പിൻവലിച്ച് ജെയിഡു സംസ്ഥാന അധ്യക്ഷൻ ഗവർണർക്ക് കത്തെഴുതിയതിന് പിന്നാലെ, സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്. പിന്തുണ പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ ഏക ജിയിഡു എംഎൽഎയായ അബ്ദുൾ നസീറിനോട് അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയതോടെയാണ് ആശയക്കുഴപ്പം ശക്തമായിരിക്കുന്നത്.

Advertisment

സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടില്ലെന്നും എംഎൽഎ നാളെ ഡൽഹിയിലെത്തി വിഷയത്തിലുള്ള തൻ്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കുമെന്നും അബ്ദുൾ നസീറുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ തള്ളി ദേശിയ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

പാർട്ടിയുടെ മണിപ്പൂർ ഘടകത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. അച്ചടക്ക നടപടികളുടെ ഭാഗമായി സംസ്ഥാന അധ്യക്ഷനെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കിയതായി രാജീവ് രഞ്ജൻ അറിയിച്ചു. ജെഡിയു എൻഡിഎയുടെ ഭാഗമായി തുടരുമെന്നും, മണിപ്പൂരിൽ മാത്രമല്ല ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പുരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായും, എംഎൽഎ അബ്ദുൾ നാസർ ഇനി പ്രതിപക്ഷത്തായിരിക്കുമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്. എന്നാൽ, കത്ത് പിന്തുണ പിൻവലിക്കലല്ലെന്നും സർക്കാരിനെ പിന്തുണയ്ക്കില്ലെന്ന സംസ്ഥാന ജെഡിയുവിൻ്റെ നിലവിലുള്ള നിലപാടിൻ്റെ ആവർത്തനമാണിതെന്നും മുതിർന്ന സംസ്ഥാന ജെഡിയു നേതാവ് പറഞ്ഞു. അവസാന നിയമസഭാ സമ്മേളനത്തിലും പാർട്ടി എംഎൽഎ പ്രതിപക്ഷ ബഞ്ചിലായിരുന്നു ഇരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Advertisment
Bjp Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: