/indian-express-malayalam/media/media_files/DkCLeBiEt0va8wkW3PvI.jpg)
പുതിയ മുഖ്യമന്ത്രി ചംപൈ സോറൻ (ഇടത്), രാജിവച്ച മുഖ്യമന്ത്രി ഹേമന്ദ് സോറൻ (വലത്)
ജാർഖണ്ഡിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ രാജിവച്ചു. ഖനന അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ഏഴര മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ഇ.ഡി സംഘം ഉടനെ കസ്റ്റഡിയിലെടുക്കുമെന്ന സാഹചര്യത്തിലാണ് അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്.
നിലവിൽ ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയാണ് 48 കാരനായ ഹേമന്ദ് സോറൻ (ജെഎംഎം). ഈ കേസുമായി ബന്ധപ്പെട്ട് മുമ്പ് ജനുവരി 20നും അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഭരണകക്ഷി എംഎൽഎമാർ ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് മൂന്ന് ബസുകളിലായി രാജ്ഭവനിലേക്ക് പോകുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജാർഖണ്ഡ് മുക്തി മോർച്ചയുടെ എംഎൽഎമാരും ചംപൈ സോറനും രാത്രിയോടെ ഗവർണറെ കാണാൻ എത്തുകയായിരുന്നു. നിലവിലെ ഗതാഗത മന്ത്രിയായ ചംപൈ സോറൻ വൈകാതെ തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് ഇവർ ഗവർണറെ അറിയിച്ചെന്നാണ് വിവരം. ജനകീയ പ്രതിഷേധം ഭയന്ന് തലസ്ഥാനമായ റാഞ്ചിയിലും വിവിധ പ്രദേശങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹേമന്ദ് സോറന്റെ വസതിയിൽ എത്തിയിട്ടുണ്ട്. ഇരുവരും രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. ബുധനാഴ്ച രാവിലെ ജാർഖണ്ഡ് പൊലീസ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ കേന്ദ്ര ഏജൻസി നടത്തിയ പരിശോധനകൾക്കെതിരെയാണ് ഹേമന്ദ് സോറൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റാഞ്ചി പൊലീസ് സ്‌റ്റേഷനിൽ എസ്‌സി/എസ്‌ടി വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്നെയും തൻ്റെ മുഴുവൻ സമൂഹത്തെയും ഉപദ്രവിക്കാനും അപകീർത്തിപ്പെടുത്താനുമാണ്, ദേശീയ തലസ്ഥാനത്തെ തൻ്റെ വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതെന്ന് ഹേമന്ദ് സോറൻ പരാതിയിൽ ആരോപിക്കുന്നു. അതേസമയം, സോറനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച്, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകരും അനുഭാവികളും റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഒത്തുകൂടി.
Read More:
- 'ഇത് മാനസാന്തരപ്പെടാനുള്ള അവസരം'; ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തോട് നരേന്ദ്ര മോദി
 - 14 എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
 - ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
 - ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us