/indian-express-malayalam/media/media_files/YG98RLnmWXqrcizTHwou.jpg)
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ പുനെ നഗരം(എക്‌സ്പ്രസ് ഫൊട്ടോ)
ന്യുഡൽഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നാശം വിതച്ച് കനത്ത മഴ. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയിൽ ആറുപേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധിപേരെ കാണാനില്ലെന്നും സൂചനയുണ്ട്. വെള്ളിയാഴ്ചയും കൊങ്കൺ മേഖലകളിലും പൂനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഡൽഹിയിലും വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിൽ വലയുകയാണ്.
88 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയായിരുന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ 27 ന് രാവിലെ 8.30 മുതൽ ജൂൺ 28 ന് രാവിലെ 8.30 വരെ മാത്രം 228 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. മൊത്തം 235.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, 1936 മുതൽ ജൂണിൽ 24 മണിക്കൂറിനുള്ളിൽ പെയ്ത ഏറ്റവും കൂടിയ മഴയാണിത്.
വടക്കേ ഇന്ത്യയിലെ വിവിധ മേഖലകളിൽ ആഴ്ചയിലുടനീളം മിതമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ഗംഗാനദിക്കും തൊട്ടടുത്തുള്ള ബംഗ്ലാദേശിലുമായി തുടർച്ചയായി വീശുന്ന ചുഴലിക്കാറ്റും പടിഞ്ഞാറൻ തീരത്തെ ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഹാരാഷ്ട്രയിലെ കനത്ത മഴയ്ക്ക് കാരണം.
മുംബൈ, പൂനെ, താനെ, പാൽഘഡ് തുടങ്ങി മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും വിമാന, ട്രെയിൻ പ്രവർത്തനങ്ങൾ വൈകുന്നതിനും ഇടയാക്കിയിരുന്നു. കനത്ത മഴയെ തുടർന്ന് പൂനെയിലെയും പിംപ്രി-ചിഞ്ച്വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂലൈ 31 വരെ ഇത് തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
Read More
- മഴയും കാറ്റും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us