/indian-express-malayalam/media/media_files/2025/09/19/us-tecie-2025-09-19-14-27-58.jpg)
മുഹമ്മദ് നിസാമുദ്ദീൻ
ഹൈദരാബാദ്: കാലിഫോർണിയയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മുഹമ്മദ് നിസാമുദ്ദീൻ കടുത്ത വംശീയ വിവേചനത്തിരയായെന്ന് ആരോപണവുമായി മുഹമ്മദ്ദിൻറെ കുടുംബം രംഗത്ത്. കൊല്ലപ്പെട്ട യുവാവിൻറെ സാമൂഹിക മാധ്യമങ്ങളെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്. വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടൽ, നീതി തടസ്സപ്പെടുത്തൽ എന്നിവയുടെ ഇരയായി ഞാൻ മാറിയിട്ടുണ്ടെന്നാണ് മുഹമ്മദ് നിസാമുദ്ദീൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
Also Read:ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു
സെപ്റ്റംബർ മൂന്നിനാണ് തെലങ്കാന മഹാബൂബ്നഗർ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ (30) വെടിയേറ്റ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിൽ മുറിയിൽ ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയതിനെ തുടർന്നാണ് പോലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവെച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു തവണയാണ് പൊലീസ് നിസാമുദ്ദീനെ വെടിവെച്ചത്.
Also Read:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക
പ്രതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായും കുടുംബം പറഞ്ഞു.
Also Read:ഇറാനിലെ ചബഹാർ തുറമുഖത്തിനുള്ള ഇളവുകൾ പിൻവലിച്ച് അമേരിക്ക; ഇന്ത്യയ്ക്കും പ്രഹരം
വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സഹായത്തിനായി പൊലീസിനെ വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറയുന്നു. ഫ്ലോറിഡയിലെ ഒരു കോളജിൽ നിന്നാണ് നിസാമുദ്ദീൻ കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്. അതേസമയം, മുഹമ്മദ് നിസാമുദ്ദീൻറെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
Read More: റഷ്യയില്‍ തീവ്രഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.